---
title: "പത്ത് വർഷം മുമ്പ്ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ"
english_title: "Defendant arrested for drowning 10 years ago"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34911/defendant-arrested-for-drowning-10-years-ago"
published_at: "2022-03-31T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62453107c1329_news card.jpg"
keywords: []
---

# പത്ത് വർഷം മുമ്പ്ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ

> **Lead Summary:** **പയ്യന്നൂർ: **നിരവധി അബ്കാരി കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി അറസ്റ്റിൽ. കുടിയാന്മല ചുണ്ടക്കുന്നിലെ നെത്ത നോയിൽ ജോസിനെ യാണ് കുടി യാന്മല സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസും സംഘവും അറസ്റ്റു ചെയ്തത്.

## Article Content

**പയ്യന്നൂർ: **നിരവധി അബ്കാരി കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി അറസ്റ്റിൽ. കുടിയാന്മല ചുണ്ടക്കുന്നിലെ നെത്ത നോയിൽ ജോസിനെ യാണ് കുടി യാന്മല സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസും സംഘവും അറസ്റ്റു ചെയ്തത്.

പത്ത് വർഷം മുമ്പ് മദ്യ ശേഖരവുമായി പോവുന്നതിനിടയിൽ പോലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന്നടത്തിയ തെരച്ചലിലാണ് പ്രതി പിടിയിലായത് .

പോലീസ് സംഘത്തിൽ എ.എസ്.ഐ സദാനന്ദൻ ചേപ്പറമ്പ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്തത് പയ്യന്നൂർ അസി. സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34911/defendant-arrested-for-drowning-10-years-ago)