---
title: "പാചകവാതക ക്ഷാമം, ബേക്കറി മേഖലയെ സംരക്ഷിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണം: ബേക്കേഴ്സ് അസോസിയേഷൻ"
english_title: "Bakers Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349032/bakers-association"
published_at: "2026-03-21T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69beaa0b08b41_news-card.jpg"
keywords: []
---

# പാചകവാതക ക്ഷാമം, ബേക്കറി മേഖലയെ സംരക്ഷിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണം: ബേക്കേഴ്സ് അസോസിയേഷൻ

> **Lead Summary:** **കണ്ണൂർ:** പാചകവാതകക്ഷാമം ബേക്കറി മേഖലയും ബാധിക്കുന്നു പ്രതിസന്ധിയുടെ പരിഹരിക്കാനും കരിഞ്ചന്ത നിയന്ത്രിക്കാനും ഇടപെടൽ ആവശ്യപ്പെട്ട് ബേക്കേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദുവിന് നിവേദനം നൽകി. യാത്രക്കാരും സാധാരണക്കാരുമായ വലിയൊരു ജനവിഭാഗം ആശ്രയിക്കുന്ന പ്രധാന ഭക്ഷണസായ ബേക്കറികൾ ഉൽപാദനം തടസ്സപ്പെടുത്തുന്നത് വഴി പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാകാത്ത സാഹചര്യം സംജാതമാകും, ബേക്കറി മേഖലയെ മാത്രം ആഗ്രഹിച്ച ലക്ഷക്കണക്കിന് ജീവനക്കാരും അവരുടെ കുടുംബങ്ങളുമാണ് കഴിയുന്നത്, ഇവരുടെ തൊഴിൽ നഷ്ടവും ഉപജീവനമാർഗ്ഗവും തടസ്സപ്പെടും, കോവിഡ് പ്രതിസന്ധിക്ക് ശേഷം പച്ചപിടിച്ചു വരുന്ന ബേക്കറി അനുബന്ധ ചെറുകിട സംരംഭങ്ങൾ വൻകടക്കെണിയിലേക്ക് നീങ്ങുകയാണ്, ഈ സാഹചര്യത്തിൽ ബേക്കറികൾക്ക് ആവശ്യമായ വാണിജ്യ സിലിണ്ടറുകൾ മുൻഗണന അടിസ്ഥാനത്തിൽ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു.

## Article Content

**കണ്ണൂർ:** പാചകവാതകക്ഷാമം ബേക്കറി മേഖലയും ബാധിക്കുന്നു പ്രതിസന്ധിയുടെ പരിഹരിക്കാനും കരിഞ്ചന്ത നിയന്ത്രിക്കാനും ഇടപെടൽ ആവശ്യപ്പെട്ട് ബേക്കേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദുവിന് നിവേദനം നൽകി. യാത്രക്കാരും സാധാരണക്കാരുമായ വലിയൊരു ജനവിഭാഗം ആശ്രയിക്കുന്ന പ്രധാന ഭക്ഷണസായ ബേക്കറികൾ ഉൽപാദനം തടസ്സപ്പെടുത്തുന്നത് വഴി പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാകാത്ത സാഹചര്യം സംജാതമാകും, ബേക്കറി മേഖലയെ മാത്രം ആഗ്രഹിച്ച ലക്ഷക്കണക്കിന് ജീവനക്കാരും അവരുടെ കുടുംബങ്ങളുമാണ് കഴിയുന്നത്, ഇവരുടെ തൊഴിൽ നഷ്ടവും ഉപജീവനമാർഗ്ഗവും തടസ്സപ്പെടും, കോവിഡ് പ്രതിസന്ധിക്ക് ശേഷം പച്ചപിടിച്ചു വരുന്ന ബേക്കറി അനുബന്ധ ചെറുകിട സംരംഭങ്ങൾ വൻകടക്കെണിയിലേക്ക് നീങ്ങുകയാണ്, ഈ സാഹചര്യത്തിൽ ബേക്കറികൾക്ക് ആവശ്യമായ വാണിജ്യ സിലിണ്ടറുകൾ മുൻഗണന അടിസ്ഥാനത്തിൽ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു.

ബേക്കേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് യു പി ഷെബിൻ കുമാർ, ട്രഷറർ എൻ കെ അൻവർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349032/bakers-association)