---
title: "തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ കീഴിലുള്ള വഖഫ് സ്വത്തുക്കൾ: സ്ഥലം അളക്കൽ ആരംഭിച്ചു"
english_title: "thalipparamba vakhaf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34850/thalipparamba-vakhaf"
published_at: "2022-03-30T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62447bfaa6857_vac.jpg"
keywords: []
---

# തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ കീഴിലുള്ള വഖഫ് സ്വത്തുക്കൾ: സ്ഥലം അളക്കൽ ആരംഭിച്ചു

> **Lead Summary:** തളിപ്പറമ്പ ജമാഅത് പള്ളിയുടെ കീഴിലുള്ള വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ പുറത്ത് ജില്ലാ ഹെഡ് സർവേയർ പി സുധീഷിന്റെ നേതൃത്വത്തിൽ ഭൂമി അളക്കൽ ആരംഭിച്ചു.

## Article Content

തളിപ്പറമ്പ ജമാഅത് പള്ളിയുടെ കീഴിലുള്ള വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ പുറത്ത് ജില്ലാ ഹെഡ് സർവേയർ പി സുധീഷിന്റെ നേതൃത്വത്തിൽ ഭൂമി അളക്കൽ ആരംഭിച്ചു.

പള്ളിയുടെ കീഴിലുള്ള വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സർവേയർമാരായ പി മഹേഷ്‌, അരവിന്ദ്, ദിലീപ് സി കെ, അക്ഷയ് എന്നിവരും, വഖഫ് സ്വത്ത് സംരക്ഷണ സമിതി ട്രഷറർ കെ പി എം റിയാസുദ്ധീൻ, പ്രവർത്തകരായ ചപ്പൻ മുസ്തഫ, മുൻ മുതവല്ലി മൊയ്തീൻ കുട്ടി ഹാജി, ദിൽഷാദ് പാലക്കോടൻ, ട്രസ്റ്റ് കമ്മിറ്റി സിക്രട്ടറി സി പി വി അബ്ദുള്ള തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

സീതി സാഹിബ് സ്കൂളിന്റെ അക്കൌണ്ട്സിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി റിട്ടയേർഡ് ഗവ. ഓഡിറ്റർ കരുണാകരന്റെ നേതൃത്വത്തിൽ ഓഡിററിംഗും ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34850/thalipparamba-vakhaf)