---
title: "തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ച് എം വിജിൻ എം എൽ എ: ആവേശോജ്വല സ്വീകരണം നൽകി ജനങ്ങൾ"
english_title: "M.Vijin MLA begins election tour"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/348477/mvijin-mla-begins-election-tour"
published_at: "2026-03-18T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bac23b3daf3_news-card.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ച് എം വിജിൻ എം എൽ എ: ആവേശോജ്വല സ്വീകരണം നൽകി ജനങ്ങൾ

> **Lead Summary:** **മാടായി: **തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ച് എം വിജിൻ എം എൽ എ: ആവേശോജ്വല സ്വീകരണം നൽകി ജനങ്ങൾ.ബുധനാഴ്ചത്തെ പര്യടനം ആരംഭിച്ചത് മാടായിപ്പാറയിലെ മരിയഭവൻ സന്ദർശിച്ചു കൊണ്ടായിരുന്നു. പിന്നിട് കേരളത്തിലെ പ്രധാനപ്പെട്ട ആരാധനാലയമായ മാടായിക്കാവ് സന്ദർശിച്ചു. മാടായിക്കാവിന്റെ ഭൗതിക സാഹചര്യങ്ങൾ ചെയ്യപ്പെടുത്തുന്നതിനായി 1.43 കോടിയുടെ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കിയ എം വിജിന് സ്നേഹോജ്ജ്വല വരവേൽപ്പാണ് വിശ്വാസികളും, ക്ഷേത്രഭാരവാഹികളും, സമീപത്തെ കച്ചവടക്കാരും നൽകിയത്.

## Article Content

**മാടായി: **തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ച് എം വിജിൻ എം എൽ എ: ആവേശോജ്വല സ്വീകരണം നൽകി ജനങ്ങൾ.ബുധനാഴ്ചത്തെ പര്യടനം ആരംഭിച്ചത് മാടായിപ്പാറയിലെ മരിയഭവൻ സന്ദർശിച്ചു കൊണ്ടായിരുന്നു. പിന്നിട് കേരളത്തിലെ പ്രധാനപ്പെട്ട ആരാധനാലയമായ മാടായിക്കാവ് സന്ദർശിച്ചു. മാടായിക്കാവിന്റെ ഭൗതിക സാഹചര്യങ്ങൾ ചെയ്യപ്പെടുത്തുന്നതിനായി 1.43 കോടിയുടെ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കിയ എം വിജിന് സ്നേഹോജ്ജ്വല വരവേൽപ്പാണ് വിശ്വാസികളും, ക്ഷേത്രഭാരവാഹികളും, സമീപത്തെ കച്ചവടക്കാരും നൽകിയത്.

അടുത്തില ഖാദി സെന്ററിലെത്തിയപ്പോൾ ആവേശോജ്ജ്വല സ്വീകരണമാണ് നൽകിയത്. തുടർന്ന്.പിന്നീട് പ്രശ്സ്ത നാടകകൃത്തും, നാടക ചലചിത്ര നടനുമായ ഇബ്രാഹിം വെങ്ങര ചെ സന്ദർശിച്ചു.ക്രെസന്റ് ബി എഡ് കോളേജ് ,ക്രെസന്റ് ഫാർമസി കോളേജ് ,മാടായി ഐടിഐ,പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ് എന്നിവ സന്ദർശിച്ചു. തുടർന്ന് ചെറുതാഴം മിൽക്ക് സന്ദർശിച്ചു.

ചെറുതാഴം മിൽക്കിലെ ജീവനക്കാർ നിറഞ്ഞ പാൽപുഞ്ചിരിയോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. തുടർന്ന് പുറച്ചേരി കേശവതീരം സന്ദർശിച്ചു പിലാത്തറ നഗരത്തിൽ സന്ദർശനം നടത്തി. ഇവിടെ നിരവധി ആൾക്കാറാണ് സ്ഥാനർത്ഥിയെ സ്വീകരിക്കാനെത്തിയത്. വെക്തികളേയും വ്യാപാര സ്ഥാപനങ്ങളിലും, ഡ്രൈവർമാരേയും കണ്ട് സംസാരിച്ചതിന് ശേഷം തന്റെ വികസന പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ പിലാത്തറ സൗന്ദര്യവൽകരണ പ്രവൃത്തി വിലയിരുത്തി. തുടർന്ന് ചെറുതാഴം ലോക്കലിലെ സന്ദർശനത്തോടെയാണ് ബുധനാഴ്ചത്തെ പര്യടനത്തിന് സമാപനമായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/348477/mvijin-mla-begins-election-tour)