---
title: "കെ ആർ എം യു കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ മനു ഭരത് ഉത്ഘാടനം ചെയ്തു"
english_title: "krmu convension"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34810/krmu-convension"
published_at: "2022-03-30T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624441372a57d_Untitled-2 web.jpg"
keywords: []
---

# കെ ആർ എം യു കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ മനു ഭരത് ഉത്ഘാടനം ചെയ്തു

> **Lead Summary:** **പഴയങ്ങാടി: **കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (കെആര്‍എംയു) കണ്ണൂര്‍ ജില്ലാ പ്രവർത്തക കൺവെൻഷൻ ഇന്ന് നടന്നു.

## Article Content

**പഴയങ്ങാടി: **കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (കെആര്‍എംയു) കണ്ണൂര്‍ ജില്ലാ പ്രവർത്തക കൺവെൻഷൻ ഇന്ന് നടന്നു.

പത്ര, ദൃശ്യ മാധ്യമ രംഗത്ത് കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന, പ്രാദേശിക ലേഖകര്‍, ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍, ക്യാമറമാന്‍മാര്‍ എന്നിവരുടെ പ്രശ്നങ്ങള്‍ പഠിച്ച് ക്ഷേമ പദ്ധതികള്‍ നിര്‍ദ്ദേശിക്കാന്‍ കമ്മീഷനെ നിയമിക്കണമെന്നും, കെ. ആര്‍.എം.യുവിന്റെ സമാനമായ പേരിട്ട് മാധ്യമ പ്രവര്‍ത്തകര്‍ അല്ലാത്ത വ്യക്തികള്‍ക്ക് വ്യാജ പ്രസ് ഐ ഡി കാര്‍ഡ് നല്‍കുന്ന സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഘടനകളുടെ അംഗീകാരം റദ്ദാക്കുകയും സര്‍ക്കാര്‍ സമിതികളില്‍ ഇവരെ ഉള്‍പ്പെടുത്തരുതെന്നും കെആര്‍എംയു കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പഴയങ്ങാടി വ്യാപാര ഭവനില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് മനു ഭരത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി. മനോജ് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ ജെയിംസ് ഇടപ്പള്ളില്‍, ഉറുമീസ് തൃക്കരിപ്പൂര്‍, പി.എം. പ്രസാദ്, വിനീഷ രാജന്‍, മഹമൂദ് വാടിക്കല്‍, നികേഷ് താവം എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: ടി.പി.മനോജ് (പ്രസിഡന്റ്), നികേഷ് താവം (വര്‍ക്കിംഗ് പ്രസിഡന്റ്), വര്‍ഷ നമ്പ്യാര്‍ (സെക്രട്ടറി), സന്ദീപ് കണ്ണാടി പറമ്പ് ( മീഡിയ കണ്‍വീനര്‍), രജീഷ് കുളങ്ങര (ട്രഷറര്‍), പി.എം.ദേവന്‍ (വൈസ് പ്രസിഡന്റ്), കെ.വി. അബ്ദുല്‍ റഷീദ് (ജോയിന്റ് സെക്രട്ടറി).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34810/krmu-convension)