---
title: "വ്യാപാര സ്ഥാപനത്തിലെ സി.ഐ.ടി.യു ഉപരോധസമരം സംഘർഷത്തിലേക്ക്; 8 പേർ അറസ്റ്റിൽ"
english_title: "sreeporkkali madayi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34809/sreeporkkali-madayi"
published_at: "2022-03-30T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62444ce1a594a_vac.jpg"
keywords: []
---

# വ്യാപാര സ്ഥാപനത്തിലെ സി.ഐ.ടി.യു ഉപരോധസമരം സംഘർഷത്തിലേക്ക്; 8 പേർ അറസ്റ്റിൽ

> **Lead Summary:** **പഴയങ്ങാടി: **മാടായിയിലെ പോർക്കലി സ്റ്റീൽ സിൽസിഐടിയു കൊടികുത്തി സമരത്തെ തുടർന്ന് അടച്ചിട്ട സ്ഥാപനംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉടമസ്ഥാപനം തുറന്നു.സാധനങ്ങൾ കയറ്റി ലോഡുമായി പോകുകയായിരുന്ന വാഹനം സംഘടിച്ചെത്തിയ സിഐടിയു ചുമട്ടുതൊഴിലാളികൾ തടഞ്ഞു സ്ഥലത്തെത്തിയ പോലീസ് എട്ടോളം തൊഴിലാളികളെ അറസ്റ്റു ചെയ്തു.

## Article Content

**പഴയങ്ങാടി: **മാടായിയിലെ പോർക്കലി സ്റ്റീൽ സിൽസിഐടിയു കൊടികുത്തി സമരത്തെ തുടർന്ന് അടച്ചിട്ട സ്ഥാപനംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉടമസ്ഥാപനം തുറന്നു.സാധനങ്ങൾ കയറ്റി ലോഡുമായി പോകുകയായിരുന്ന വാഹനം സംഘടിച്ചെത്തിയ സിഐടിയു ചുമട്ടുതൊഴിലാളികൾ തടഞ്ഞു സ്ഥലത്തെത്തിയ പോലീസ് എട്ടോളം തൊഴിലാളികളെ അറസ്റ്റു ചെയ്തു.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കഴിഞ്ഞ 56 ദിവസമായി സി.ഐ.ടി.യു യൂനിയൻ്റെ നേതൃത്വത്തിൽ തൊഴിലാളികൾ സ്ഥാപനത്തിന് മുന്നിൽ കൊടികുത്തി സമരം നടത്തി വരുകയായിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിൽകടക്ക് മുന്നിൽ സത്യാഗ്രഹവും സമരവും പാടില്ലെന്ന് കഴിഞ്ഞ ദിവസം തളിപ്പറമ്പ് മുൻസിഫ് കോടതി ഉത്തരവിടുകയും കടയ്ക്ക് പോലിസ് സംരക്ഷണം നൽകണമെന്നുള്ള ഹെക്കോടതി ഉത്തരവും നിലനിൽക്കേയാണ് വീണ്ടും പ്രവർത്തനം തുടങ്ങിയത്.

സ്ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ചാണ് കയറ്റിറക്ക് നടത്തുന്നത്.കടയ്ക്ക് പോലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ലോഡുമായി പുറത്തേക്ക് പോകുകയായിരുന്ന വാഹനം സംഘടിച്ചെത്തിയ ചുമട്ട് തൊഴിലാളികൾ തടഞ്ഞു. സംഭവമായി ബന്ധപ്പെട്ട് സി ഐ ടി യുചുമട്ട് തൊഴിലാളികളായ ഏലിയാസ്, സിദ്ധിഖ്, ആലിക്ക, ബിജു, അബൂബക്കർ ,സമദ് തുടങ്ങി എട്ടോളം പേരെ മുൻകരുതലായി സ്ഥലത്തെത്തിയ പഴയങ്ങാടി പോലീസ് ഇൻസ്പെക്ടർ എം.ഇ.രാജഗോപാൽ അറസ്റ്റു ചെയ്തു.

തൊഴിൽ നിഷേധിച്ചുള്ള പ്രവർത്തനം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അത് പ്രതിഷേധാർഹമാണെന്നും, മുഴുവൻ അംഗീകൃത തൊഴിലാളി യൂണിയ നുകളെയും ജനപ്രതിനിധികളെയും സർവ്വകക്ഷി നേതാക്കളെയും വിളിച്ച് സമര സഹായസമിതി രൂപീകരിക്കുമെന്നും സമരത്തിന്റെ രൂപവും ഭാവവും ഇനി മാറുമെന്നും സി.ഐ.ടി.യു. മാടായി ഏരിയ കമ്മിറ്റി പ്രസിഡണ്ട് ഐ.വി.ശിവരാമൻ അറിയിച്ചു.

മാടായി പോർക്കലിസ്റ്റിൽസിലെ തൊഴിലാളികൾ ഉപയോഗിക്കുന്ന ലേബർ കാർഡ് പയ്യന്നൂർ യൂണിയന് കിഴിലുള്ളതല്ലെന്നും അത് കാസറഗോഡ് ജില്ലയിലെ ചിമേനിയിലുുള്ള തൊഴിൽ കാർഡാണെന്നും ചൂണ്ടി കാണിച്ച അദ്ദേഹം സമരം ശക്തതമാക്കുുമെന്നും കൂട്ടിചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34809/sreeporkkali-madayi)