---
title: "തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥിത്വത്തിന് നീക്കം"
english_title: "Election "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/348071/election"
published_at: "2026-03-16T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7d74c45393_1000404477.jpg"
keywords: []
---

# തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥിത്വത്തിന് നീക്കം

> **Lead Summary:** കണ്ണൂർ: തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥിത്വത്തിന് നീക്കം. ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവ് മത്സരിക്കാൻ ഒരുങ്ങുന്നതായി സൂചന. ശ്യാമളയ്ക്ക് സ്ഥാനാർഥിത്വം നൽകിയതിലെ എതിർപ്പാണ് നീക്കത്തിന് പിന്നിൽ.

## Article Content

കണ്ണൂർ: തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥിത്വത്തിന് നീക്കം. ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവ് മത്സരിക്കാൻ ഒരുങ്ങുന്നതായി സൂചന. ശ്യാമളയ്ക്ക് സ്ഥാനാർഥിത്വം നൽകിയതിലെ എതിർപ്പാണ് നീക്കത്തിന് പിന്നിൽ.

നേരത്തെ, സിപിഎം കോട്ടയായ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിലെ സ്ഥാനാർഥി ടി.ഐ മധുസൂദനനെ അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം. പാർട്ടിക്കുള്ളിൽ താൻ നേരത്തെ ഉയർത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തുടർച്ചയായാണ് ഈ തെരഞ്ഞെടുപ്പ് എന്ന് അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/348071/election)