---
title: "സി.എ ഫൗണ്ടേഷൻ പരീക്ഷയിൽ ദേശീയതലത്തിൽ മൂന്നാം റാങ്ക്; ഹിബയ്ക്ക് എം.എസ്.എഫിന്റെ ആദരം"
english_title: "Hiba gets third rank at national level in CA Foundation exam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347953/hiba-gets-third-rank-at-national-level-in-ca-foundation-exam"
published_at: "2026-03-16T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b788ab057da_news-card.jpg"
keywords: []
---

# സി.എ ഫൗണ്ടേഷൻ പരീക്ഷയിൽ ദേശീയതലത്തിൽ മൂന്നാം റാങ്ക്; ഹിബയ്ക്ക് എം.എസ്.എഫിന്റെ ആദരം

> **Lead Summary:** **മലപ്പട്ടം: **ചാർട്ടേഡ് അക്കൗണ്ടൻസി ഫൗണ്ടേഷൻ പരീക്ഷയിൽ ദേശീയതലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മലപ്പട്ടം ചൂളിയാട് സ്വദേശി ഹിബ പി.യെ എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് ആഷിഖ് തടിക്കടവ് ഹിബയ്ക്ക് സ്നേഹോപഹാരം കൈമാറി.

## Article Content

**മലപ്പട്ടം: **ചാർട്ടേഡ് അക്കൗണ്ടൻസി ഫൗണ്ടേഷൻ പരീക്ഷയിൽ ദേശീയതലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മലപ്പട്ടം ചൂളിയാട് സ്വദേശി ഹിബ പി.യെ എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് ആഷിഖ് തടിക്കടവ് ഹിബയ്ക്ക് സ്നേഹോപഹാരം കൈമാറി.

​ചടങ്ങിൽ എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഫായിസ് കുപ്പം, വൈസ് പ്രസിഡന്റ് അഷ്കർ കുറ്റ്യാട്ടൂർ, സെക്രട്ടറി റാസിം പാട്ടയം, മുസ്‌ലിം ലീഗ് മലപ്പട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാദുലി പി., ചൂളിയാട് ശാഖ സെക്രട്ടറി ഉനൈസ് ടി.പി., മുഹ്സിൻ വേശാല, സഫ്വാൻ കടൂർ, ഹാദി ദാലിൽ, നജാദ് അലി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347953/hiba-gets-third-rank-at-national-level-in-ca-foundation-exam)