---
title: "കരുതലിന്റെ സ്നേഹവിരുന്നൂട്ടി സേവനത്തിന്റെ മഹാമാതൃക തീർത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഇഫ്താർ ടെന്റ്"
english_title: "ifthiraha iftar tent"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347851/ifthiraha-iftar-tent"
published_at: "2026-03-15T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6757699881_news-card.jpg"
keywords: []
---

# കരുതലിന്റെ സ്നേഹവിരുന്നൂട്ടി സേവനത്തിന്റെ മഹാമാതൃക തീർത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഇഫ്താർ ടെന്റ്

> **Lead Summary:** **തളിപ്പറമ്പ്: **കഴിഞ്ഞ മൂന്നുവർഷമായി വൈറ്റ് ഗാർഡിന്റെ സഹായത്തോടെ തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഇഫ്തിറാഹ ഇഫ്താർ ടെന്റ് ഈ വർഷവും കരുതലിന്റെ കാരുണ്യത്തിന്റെ മികച്ച അനുഭവം തന്നെയാണ്. യാത്രക്കാർക്കും നഗരത്തിലെ തൊഴിലാളികൾക്കും കാരുണ്യത്തിന്റെ കവാടം തുറന്ന് വെച്ചിരിക്കുകയാണ് ഈ ടെന്റ്. വിവിധതരം പലഹാരങ്ങളും പഴങ്ങളും പൊറോട്ട, പത്തിരി, ഇറച്ചിക്കറി, സദ്യ തുടങ്ങി വിവിധയിനം ഭക്ഷണങ്ങൾ കൊണ്ട് സമ്പന്നമായ ഇഫ്താർ ടെന്റ് ഇത്തവണ തളിപ്പറമ്പ് സംസ്ഥാന പാതയോരത്ത് സീതി സാഹിബ് സ്കൂൾ ബസ്‌റ്റോപ്പിന്റെ എതിർവശത്താണ് ഒരുക്കിയിരിക്കുന്നത്.

## Article Content

**തളിപ്പറമ്പ്: **കഴിഞ്ഞ മൂന്നുവർഷമായി വൈറ്റ് ഗാർഡിന്റെ സഹായത്തോടെ തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഇഫ്തിറാഹ ഇഫ്താർ ടെന്റ് ഈ വർഷവും കരുതലിന്റെ കാരുണ്യത്തിന്റെ മികച്ച അനുഭവം തന്നെയാണ്. യാത്രക്കാർക്കും നഗരത്തിലെ തൊഴിലാളികൾക്കും കാരുണ്യത്തിന്റെ കവാടം തുറന്ന് വെച്ചിരിക്കുകയാണ് ഈ ടെന്റ്. വിവിധതരം പലഹാരങ്ങളും പഴങ്ങളും പൊറോട്ട, പത്തിരി, ഇറച്ചിക്കറി, സദ്യ തുടങ്ങി വിവിധയിനം ഭക്ഷണങ്ങൾ കൊണ്ട് സമ്പന്നമായ ഇഫ്താർ ടെന്റ് ഇത്തവണ തളിപ്പറമ്പ് സംസ്ഥാന പാതയോരത്ത് സീതി സാഹിബ് സ്കൂൾ ബസ്‌റ്റോപ്പിന്റെ എതിർവശത്താണ് ഒരുക്കിയിരിക്കുന്നത്.

സേവനത്തിന്റെ മഹാ മാതൃക തീർത്ത യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ ഈ കൂട്ടായ്മയിൽ നിരവധി ഉദാരമനസ്കരായ ജനങ്ങളുടെ സഹായവും എത്തിച്ചേരുന്നുണ്ട്. 600 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ടെന്റിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ പത്തിലധികം വിവിധങ്ങളായ പലഹാരങ്ങളും ചായ, ജ്യൂസ് തുടങ്ങി വിവിധങ്ങളായ പാനീയങ്ങളും ഇവിടെ ലഭ്യമാണ്. യാത്രക്കാരായ സ്ത്രീകൾ ഉൾപ്പെടെ വിദ്യാർത്ഥികൾ അഥിതി തൊഴിലാളികൾ തുടങ്ങി എല്ലാ ജനങ്ങൾക്കും വലിയ ആശ്വാസമാണ് ഇഫ്തിരാഹ ഇഫ്താർ ടെന്റ്. പൂർണ്ണമായും ഹരിത ചട്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. എല്ലാദിവസവും വൈകുന്നേരം 4 മണി മുതൽ പ്രവർത്തകർ സജീവമാകും. പ്രതിദിനം 12000 രൂപ ചിലവ് വരുന്നതായി കമ്മിറ്റി ഭാരവാഹികൾ പറയുന്നു.റമദാനിലെ അവസാന ഞായറാഴ്ചയായ ഇന്ന് എല്ലാ വർഷത്തെയും പോലെ വിഭവ സമൃദ്ധമായ സദ്യയോട് കൂടിയ മെഗാ ഇഫ്താറും ഇവടെ ഒരുക്കുന്നുണ്ട്.

യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് മുഹമ്മദ് അഷറഫ്, ജനറൽ സെക്രട്ടറി പി എ ഇർഫാൻ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി കുപ്പം,കെ എസ് ഉമ്മർ, കെ എസ് റഫീഖ്,എ പി നാസർ, സെക്രട്ടറിമാരായ ഫിയാസ് അള്ളാംകുളം,സഫീർ കണ്ണങ്കീൽ,സി കെ മദനി, സി പി നൗഫൽ,ട്രഷറർ കെ എൻ അൻഷാദ്, വൈറ്റ് ഗാർഡ് അംഗങ്ങളായ ഹനീഫ മദ്രസ, അഷീർ കുണ്ടംകുഴി, എം വി മുത്തലിബ്, പി വി ഇസ്മായിൽ, റാസിഖ്, ഷക്കീർ പുളിമ്പറമ്പ,ജലീൽ ഹൈവേ എന്നിവരാണ് ടെന്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347851/ifthiraha-iftar-tent)