---
title: "ചൊറുക്കള -ബാവുപ്പറമ്പ - മയ്യിൽ -ചാലാട് എയർപോർട്ട് റോഡിൻ്റെ പ്രവൃർത്തി  എം.വി. ഗോവിന്ദൻ എം.എൽ.എഉദ്ഘാടനം ചെയ്തു"
english_title: "M.V. Govindan M.L.E. inaugurated the construction of Chorukala-Bavuparamba-Mayyil-Chalad Airport Road."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347810/mv-govindan-mle-inaugurated-the-construction-of-chorukala-bavuparamba-mayyil-chalad-airport-road"
published_at: "2026-03-15T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b64d01a0579_news-card.jpg"
keywords: []
---

# ചൊറുക്കള -ബാവുപ്പറമ്പ - മയ്യിൽ -ചാലാട് എയർപോർട്ട് റോഡിൻ്റെ പ്രവൃർത്തി  എം.വി. ഗോവിന്ദൻ എം.എൽ.എഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്:** കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ചൊറുക്കള -ബാവുപ്പറമ്പ - മയ്യിൽ -ചാലാട് എയർപോർട്ട് റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം എം.വി. ഗോവിന്ദൻ എം.എൽ.എ നിർവ്വഹിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആണ് ബാവുപറമ്പ് എയർപോർട്ട് റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം യാഥാർത്ഥ്യമായതെന്നും ഒരുപാട് ശ്രമങ്ങളുടെ ഫലമായാണ് ഇപ്പോൾ ലിങ്ക് റോഡിൻ്റെ പ്രവർത്തിയുടെ ഉദ്ഘാടനം യാഥാർത്ഥ്യമായതെന്നും എം.എൽ.എ പറഞ്ഞു.

## Article Content

**തളിപ്പറമ്പ്:** കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ചൊറുക്കള -ബാവുപ്പറമ്പ - മയ്യിൽ -ചാലാട് എയർപോർട്ട് റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം എം.വി. ഗോവിന്ദൻ എം.എൽ.എ നിർവ്വഹിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആണ് ബാവുപറമ്പ് എയർപോർട്ട് റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം യാഥാർത്ഥ്യമായതെന്നും ഒരുപാട് ശ്രമങ്ങളുടെ ഫലമായാണ് ഇപ്പോൾ ലിങ്ക് റോഡിൻ്റെ പ്രവർത്തിയുടെ ഉദ്ഘാടനം യാഥാർത്ഥ്യമായതെന്നും എം.എൽ.എ പറഞ്ഞു.

306.49 കോടി രൂപ ചെലവിട്ട്‌ രണ്ട്‌ സ്‌ട്രെച്ചുകളിലായി 25.25 കിലോമീറ്ററിലാണ്‌ റോഡ്‌ നവീകരിക്കുക. തളിപ്പറമ്പ്‌ –ഇരിട്ടി സംസ്ഥാനപാതയിൽ ചൊറുക്കളയിൽനിന്ന് ആരംഭിക്കുന്ന 22.59 കിലോമീറ്റർ റോഡാണ്‌ ആദ്യ സ്‌ട്രെച്ചിൽ. തളിപ്പറമ്പ്‌ –കൂർഗ്‌ റോഡിൽ ടാഗോർ വിദ്യാനികേതന്‌ മുന്നിൽനിന്ന്‌ ആരംഭിച്ച്‌ അള്ളാംകുളം– സർസയ്യിദ്‌ കോളേജ്‌ വഴി ഭ്രാന്തൻകുന്ന്‌ കവലയിലെത്തുന്ന 2.66 കിലോമീറ്ററാണ്‌ രണ്ടാമത്തെ സ്ട്രെച്ചിൽ. കുറുമാത്തൂർ, മയ്യിൽ, കുറ്റ്യാട്ടൂർ, കൂടാളി പഞ്ചായത്തുകളിലൂടെയും തളിപ്പറമ്പ്‌, ആന്തൂർ നഗരസഭകളിലൂടെയുമാണ്‌ റോഡ്‌ കടന്നുപോകുന്നത്‌. ​ ബാബുപറമ്പ് പുല്ലാഞ്ഞിയോട് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് എഞ്ചിനീയർ സുനിൽ കൊയിലേരിയൻ റിപ്പോർട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ഷിജി വട്ടക്കാട്ട്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ എസ്.പി. രമേശൻ, സി.സി. വിനോദ് കുമാർ, നിജിലേഷ് പറമ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. കുഞ്ഞിരാമൻ, വാർഡ് മെമ്പർ വി. രമ്യ, പാച്ചേനി രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347810/mv-govindan-mle-inaugurated-the-construction-of-chorukala-bavuparamba-mayyil-chalad-airport-road)