---
title: "എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി ഗതാഗതതടസ്സം സൃഷ്ടിച്ചതിന് ബി ജെ പി പ്രവർത്തകർക്കെതിരെ കേസ് "
english_title: "Case against BJP activists "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347743/case-against-bjp-activists"
published_at: "2026-03-14T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b5792cc57a2_1000178397.jpg"
keywords: []
---

# എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി ഗതാഗതതടസ്സം സൃഷ്ടിച്ചതിന് ബി ജെ പി പ്രവർത്തകർക്കെതിരെ കേസ് 

> **Lead Summary:** പഴയങ്ങാടി: കല്യാശേരിമണ്ഡലത്തിൽ വികസനമുരടിപ്പ് ആരോപിച്ച് എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി ഗതാഗതതടസ്സം സൃഷ്ടിച്ചതിനു 28 ഓളംബി ജെ പി പ്രവർത്തകർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. ബി ജെ പി നേതാക്കളായ കെ.കെ. വിനോദ് കുമാർ, എ.വി. സനിൽ കുമാർ, സുജിത് വടക്കൻ, പ്രകാശൻ കല്യാശേരി, അഭിജിത്ത്, കെ.ടി.മുരളി, എം.കെ.വി. രാജീവൻ, സി. നാരായണൻ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 20 ഓളം പ്രവർത്തകർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.

## Article Content

പഴയങ്ങാടി: കല്യാശേരിമണ്ഡലത്തിൽ വികസനമുരടിപ്പ് ആരോപിച്ച് എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി ഗതാഗതതടസ്സം സൃഷ്ടിച്ചതിനു 28 ഓളംബി ജെ പി പ്രവർത്തകർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. ബി ജെ പി നേതാക്കളായ കെ.കെ. വിനോദ് കുമാർ, എ.വി. സനിൽ കുമാർ, സുജിത് വടക്കൻ, പ്രകാശൻ കല്യാശേരി, അഭിജിത്ത്, കെ.ടി.മുരളി, എം.കെ.വി. രാജീവൻ, സി. നാരായണൻ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 20 ഓളം പ്രവർത്തകർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.

ഇന്നലെ രാവിലെ 11.15മണിയോടെ പഴയങ്ങാടി പാലത്തിനുസമീപത്ത് നിന്നുംകെ എസ് ടി പി റോഡിലൂടെ പഴയങ്ങാടി മാർക്കറ്റ് റോഡിലുള്ള എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. സന്തോഷ് കുമാർ കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347743/case-against-bjp-activists)