---
title: "വൈദ്യുതി വിച്ഛേദിച്ചു കൊണ്ടുള്ള അറ്റകുറ്റപ്പണികൾ താൽക്കാലികമായി നിർത്തിവയ്ക്കുക: തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ"
english_title: " Taliparamba Merchants Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347692/taliparamba-merchants-association"
published_at: "2026-03-14T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b52df73f66b_news-card.jpg"
keywords: []
---

# വൈദ്യുതി വിച്ഛേദിച്ചു കൊണ്ടുള്ള അറ്റകുറ്റപ്പണികൾ താൽക്കാലികമായി നിർത്തിവയ്ക്കുക: തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ

> **Lead Summary:** **തളിപ്പറമ്പ: **അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഉത്സവ സീസണുകളിലും പ്രത്യേകിച്ച് നമ്മുടെ തളിപ്പറമ്പിൽ തൃച്ചംബരം ഉത്സവവും ചെറിയ പെരുന്നാളിന്റെ തിരക്കും വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഒരുപാട് നാളുകളായി മന്ദീഭവിച്ച വിപണി ഉണർന്നിരിക്കുന്ന സമയത്ത് അറ്റകുറ്റപണികൾക്ക് വേണ്ടി വൈദ്യുതി ബന്ധം വിച്ചേക്കുന്നത് വ്യാപാരികൾക്കും തൊഴിലാളികൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ടായി വരുന്നുണ്ട്. കഴിഞ്ഞദിവസം മെസ്സേജിലും വാർത്തകളിലും വൈദ്യുതി ബന്ധം വിച്ചേദിക്കുന്ന വാർത്തയും അറിയിപ്പും ഉണ്ടായിട്ടുണ്ട്. വൈദ്യുതി ഇല്ലാതിരിക്കുമ്പോൾ പ്രത്യേകിച്ച് ചൂട് കാലത്ത് എല്ലാവർക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നു.

## Article Content

**തളിപ്പറമ്പ: **അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഉത്സവ സീസണുകളിലും പ്രത്യേകിച്ച് നമ്മുടെ തളിപ്പറമ്പിൽ തൃച്ചംബരം ഉത്സവവും ചെറിയ പെരുന്നാളിന്റെ തിരക്കും വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഒരുപാട് നാളുകളായി മന്ദീഭവിച്ച വിപണി ഉണർന്നിരിക്കുന്ന സമയത്ത് അറ്റകുറ്റപണികൾക്ക് വേണ്ടി വൈദ്യുതി ബന്ധം വിച്ചേക്കുന്നത് വ്യാപാരികൾക്കും തൊഴിലാളികൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ടായി വരുന്നുണ്ട്. കഴിഞ്ഞദിവസം മെസ്സേജിലും വാർത്തകളിലും വൈദ്യുതി ബന്ധം വിച്ചേദിക്കുന്ന വാർത്തയും അറിയിപ്പും ഉണ്ടായിട്ടുണ്ട്. വൈദ്യുതി ഇല്ലാതിരിക്കുമ്പോൾ പ്രത്യേകിച്ച് ചൂട് കാലത്ത് എല്ലാവർക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നു.

വരും ദിവസങ്ങളിലേ അറ്റ കുറ്റ പണികൾ ഉത്സവവും പെരുന്നാളും കഴിയുന്നത് വരെ താത്കാലികമായി മാറ്റിവെക്കണം എന്ന് തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു നിവേദക സംഘത്തിൽ ഭാരവാഹികൾ ആയ കെ. എസ്.റിയാസ്,വി. താജുദ്ധീൻ, ടി. ജയരാജ്‌, പ്രദീപ്കുമാർ, കെ. കെ. നാസർ, സി. ടി. അഷ്‌റഫ്‌ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347692/taliparamba-merchants-association)