---
title: "ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആനയിച്ചു പ്രകടനം; 58 കോൺഗ്രസുകാർക്കെതിരെ കേസ്"
english_title: "Case filed against 58 Congress activists"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347687/case-filed-against-58-congress-activists"
published_at: "2026-03-14T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b52cfa295f0_images.jfif"
keywords: []
---

# ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആനയിച്ചു പ്രകടനം; 58 കോൺഗ്രസുകാർക്കെതിരെ കേസ്

> **Lead Summary:** **പഴയങ്ങാടി: **ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആനയിച്ചു പ്രകടനം നടത്തി വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിന് എട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്കും കണ്ടാലറിയാവുന്ന 50 ഓളം പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തു.

## Article Content

**പഴയങ്ങാടി: **ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആനയിച്ചു പ്രകടനം നടത്തി വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിന് എട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്കും കണ്ടാലറിയാവുന്ന 50 ഓളം പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തു.

ചെറുകുന്നിലെ രാഹുൽ പൂങ്കാവ്, സുധീഷ് വെള്ളച്ചാൽ, അക്ഷയ് പറവൂർ, മഹിത മോഹൻ,, മുബാസ് വാടിക്കൽ, മുഹമ്മദ് യാസ്സിൻ ബീച്ച് റോഡ്, അക്ഷയ് വി.വി.മാട്ടൂൽ, മിഥുൻ കുളപ്പുറം എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.45 മണിക്ക് പഴയങ്ങാടി പഴയ ബസ് സ്റ്റാൻ്റിനു സമീപത്ത് നിന്നും ആരംഭിച്ച് എരിപുരം ട്രാഫിക് സർക്കിൾ വഴി പുതിയ ബസ് സ്റ്റാൻ്റ് വരെ ജാഥ നടത്തി ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347687/case-filed-against-58-congress-activists)