---
title: "അനധികൃത വാഹന പാർക്കിങ്ങും അറ്റകുറ്റപ്പണിയും കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും നെവർ മൈൻഡ്, തൃച്ചംബരം പൂക്കോത്ത് നട റോഡിൽ വാഹനഗതാഗതം ദുസ്സഹമാകുന്നു"
english_title: "Trichambaram Pookot Nada Road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347683/trichambaram-pookot-nada-road"
published_at: "2026-03-14T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b52b622f116_news-card.jpg"
keywords: []
---

# അനധികൃത വാഹന പാർക്കിങ്ങും അറ്റകുറ്റപ്പണിയും കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും നെവർ മൈൻഡ്, തൃച്ചംബരം പൂക്കോത്ത് നട റോഡിൽ വാഹനഗതാഗതം ദുസ്സഹമാകുന്നു

> **Lead Summary:** **തളിപ്പറമ്പ്: **ദേശീയപാത തളിപ്പറമ്പ് പൂക്കോത്ത് നടയിലെ അനധികൃത പാർക്കിംഗ്, നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി റോഡിനു ഇരു വശങ്ങളിലും പാകിയ ഇന്റർലോക്ക് ഇളകിതുടങ്ങി, കൂടാതെ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടും ഏറുകയാണ്. അനധികൃത വാഹന പാർക്കിങ്ങും അറ്റകുറ്റപ്പണിയും കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും നെവർ മൈൻഡ്, തൃച്ചംബരം ഉത്സവകാലമായതിനാൽ ഇത്തരം പാർക്കിങ്ങും റോഡിൽ വെച്ചുള്ള അറ്റകുറ്റപണികളും ഭക്തർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇതുവഴിയുള്ള വാഹനഗതാഗതവും ദുസ്സഹമാക്കുകയാണ്.

## Article Content

**തളിപ്പറമ്പ്: **ദേശീയപാത തളിപ്പറമ്പ് പൂക്കോത്ത് നടയിലെ അനധികൃത പാർക്കിംഗ്, നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി റോഡിനു ഇരു വശങ്ങളിലും പാകിയ ഇന്റർലോക്ക് ഇളകിതുടങ്ങി, കൂടാതെ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടും ഏറുകയാണ്. അനധികൃത വാഹന പാർക്കിങ്ങും അറ്റകുറ്റപ്പണിയും കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും നെവർ മൈൻഡ്, തൃച്ചംബരം ഉത്സവകാലമായതിനാൽ ഇത്തരം പാർക്കിങ്ങും റോഡിൽ വെച്ചുള്ള അറ്റകുറ്റപണികളും ഭക്തർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇതുവഴിയുള്ള വാഹനഗതാഗതവും ദുസ്സഹമാക്കുകയാണ്.

കൂടാതെ പഴയങ്ങാടി പാപ്പിനിശ്ശേരി പാലം അടച്ചിരിക്കുന്നതിനാൽ വാഹനങ്ങളുടെ തിരക്കാണ് ഇവിടെ. ഇന്റർലോക്ക് ചെയ്ത് നിശ്ചിത കാലാവധി എത്തുന്നതിനു മുമ്പ് തന്നെ പൊളിഞ്ഞുപോകുന്ന അവസ്ഥയാണ്. യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ഈ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347683/trichambaram-pookot-nada-road)