---
title: "പോലീസ് ഉദ്യോഗസ്ഥരെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമം, രണ്ട് പേർ അറസ്റ്റിൽ"
english_title: "Attempt to kill police officers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347588/attempt-to-kill-police-officers"
published_at: "2026-03-14T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4e444570ae_news-card.jpg"
keywords: []
---

# പോലീസ് ഉദ്യോഗസ്ഥരെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമം, രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** **ആലക്കോട്:** പോലീസ് ഉദ്യോഗസ്ഥരെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമം, തേര്‍ത്തല്ലി നമ്പൂരിക്കണ്ടത്തില്‍ വീട്ടില്‍ രാഹുല്‍ ചക്രപാണിയേയും സഹോദരി ഭര്‍ത്താവ് മാലോം സ്വദേശി സതീശനെയും പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് ഉച്ചക്ക് 12.20 ന് ഔദ്യോഗിക ഡ്യൂട്ടിക്കിടെ തേര്‍ത്തല്ലി ടൗണില്‍ വെച്ചാണ് സംഭവം.

## Article Content

**ആലക്കോട്:** പോലീസ് ഉദ്യോഗസ്ഥരെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമം, തേര്‍ത്തല്ലി നമ്പൂരിക്കണ്ടത്തില്‍ വീട്ടില്‍ രാഹുല്‍ ചക്രപാണിയേയും സഹോദരി ഭര്‍ത്താവ് മാലോം സ്വദേശി സതീശനെയും പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് ഉച്ചക്ക് 12.20 ന് ഔദ്യോഗിക ഡ്യൂട്ടിക്കിടെ തേര്‍ത്തല്ലി ടൗണില്‍ വെച്ചാണ് സംഭവം.

ആലക്കോട് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐമാരായ കെ.മുനീര്‍(53), കെ.സി.പ്രിന്‍സ്(46) എന്നിവരെ കെ.എല്‍-13 എ.ക്യു-5151 ഇന്നോവ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഇരുവരേയും മര്‍ദ്ദിക്കുകയും ചെയ്തു.ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്ത പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു.നിരവധി വഞ്ചന കേസുകളില്‍ പ്രതിയാണ് രാഹുല്‍ ചക്രപാണി. കേസുകളില്‍പ്രതിയായ സഹോദരി സിന്ധു ചക്രപാണിയുടെ ഭര്‍ത്താവാണ് സതീശന്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347588/attempt-to-kill-police-officers)