---
title: "തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു"
english_title: "SDPI prepares for assembly elections in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347527/sdpi-prepares-for-assembly-elections-in-taliparamba"
published_at: "2026-03-13T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4178a98657_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു

> **Lead Summary:** **തളിപ്പറമ്പ :**സംസ്ഥാനത്ത് ഏറെ ജനശ്രദ്ധയാകർഷിക്കുന്ന നിയമസഭാ മണ്ഡലങ്ങളിലൊന്നായ തളിപ്പറമ്പ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ എസ്ഡിപിഐ സജ്ജമായി.കഴിഞ്ഞദിവസം തളിപ്പറമ്പിൽ ചേർന്ന തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ വെച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു.

## Article Content

**തളിപ്പറമ്പ :**സംസ്ഥാനത്ത് ഏറെ ജനശ്രദ്ധയാകർഷിക്കുന്ന നിയമസഭാ മണ്ഡലങ്ങളിലൊന്നായ തളിപ്പറമ്പ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ എസ്ഡിപിഐ സജ്ജമായി.കഴിഞ്ഞദിവസം തളിപ്പറമ്പിൽ ചേർന്ന തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ വെച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു.

മാർച്ച് 15 നുള്ളിൽ ബൂത്ത്,പഞ്ചായത്ത് തലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റികൾ നിലവിൽ വരും.വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനവും തിരഞ്ഞെടുപ്പ് കൺവെൻഷനും ഉൾപ്പെടെ വരുന്നതോടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ എസ്ഡിപിഐ കൂടുതൽ സജീവമാകും.നിയമസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി എസ് പി മുഹമ്മദലി, ജനറൽ കൺവീനർ മുഹ്സിൻ തിരുവട്ടൂർ എന്നിവർ അടങ്ങിയ 15 അംഗ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക്‌ രൂപം നൽകി.തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ് മുഹ്സിൻ തിരുവട്ടൂർ അധ്യക്ഷത വഹിച്ച യോഗം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഷംസുദീൻ മൗലവി ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം ജെ മാത്യു, മണ്ഡലം സെക്രട്ടറി മുസ്തഫ കേളോത്,എം മുഹമ്മദലി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347527/sdpi-prepares-for-assembly-elections-in-taliparamba)