---
title: "കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും"
english_title: "Power outages in Kannur and Kasaragod districts on Sunday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347526/power-outages-in-kannur-and-kasaragod-districts-on-sunday"
published_at: "2026-03-13T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4168085dd0_Untitled-2_web-Recovered.jpg"
keywords: []
---

# കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ: **33 കെ വി കാഞ്ഞിരോട് - പഴശ്ശി ലൈനിന്റെ പ്രവൃത്തിക്കും കാഞ്ഞിരോട് 220 കെ വി സബ്‌സ്റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ക്കും വേണ്ടി 220 കെ വി അരീക്കോട് - കാഞ്ഞിരോട്, ഓര്‍ക്കാട്ടേരി - കാഞ്ഞിരോട് ലൈനുകള്‍ ഓഫ് ചെയ്യുന്നതിനാല്‍ 15ന് ഞായറാഴ്ചരാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

## Article Content

**കണ്ണൂർ: **33 കെ വി കാഞ്ഞിരോട് - പഴശ്ശി ലൈനിന്റെ പ്രവൃത്തിക്കും കാഞ്ഞിരോട് 220 കെ വി സബ്‌സ്റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ക്കും വേണ്ടി 220 കെ വി അരീക്കോട് - കാഞ്ഞിരോട്, ഓര്‍ക്കാട്ടേരി - കാഞ്ഞിരോട് ലൈനുകള്‍ ഓഫ് ചെയ്യുന്നതിനാല്‍ 15ന് ഞായറാഴ്ചരാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജില്ലാ ബാങ്ക്, ടെലിഫോണ്‍ ഭവന്‍, മഹിത, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്, സ്റ്റേഡിയം സ്റ്റേജ്, എ ആര്‍ ക്യാമ്പ്, പൊലീസ് സൊസൈറ്റി, പൊലീസ് ക്വാര്‍ട്ടേഴ്സ്, പോസ്റ്റ് ഓഫീസ് ഭാഗങ്ങളില്‍ നാളെ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347526/power-outages-in-kannur-and-kasaragod-districts-on-sunday)