---
title: "കെ.സുധാകരന് സീറ്റില്ല; കണ്ണൂരില്‍ പകരക്കാരനെ കെ.സുധാകരന് തന്നെ നിശ്ചയിക്കാക്കാം, ഔദ്യോഗികമായി അറിയിച്ച് കെപിസിസി"
english_title: "K. Sudhakaran does not have a seat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347462/k-sudhakaran-does-not-have-a-seat"
published_at: "2026-03-13T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3cce7d30e7_Untitled-2-web.jpg"
keywords: []
---

# കെ.സുധാകരന് സീറ്റില്ല; കണ്ണൂരില്‍ പകരക്കാരനെ കെ.സുധാകരന് തന്നെ നിശ്ചയിക്കാക്കാം, ഔദ്യോഗികമായി അറിയിച്ച് കെപിസിസി

> **Lead Summary:** **കണ്ണൂര്‍: **നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കെ. സുധാകരന്റെ നീക്കത്തിന് തിരിച്ചടിയായി കോൺഗ്രസ് നേതൃത്വത്തിന്റെ അന്തിമ തീരുമാനം. കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ അനുമതി നൽകാനാവില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് സുധാകരനെ ഔദ്യോഗികമായി അറിയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ തന്റെ അതൃപ്തി നേതൃത്വത്തെ അറിയിച്ച് സുധാകരന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. തൊട്ടുപിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം.

## Article Content

**കണ്ണൂര്‍: **നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കെ. സുധാകരന്റെ നീക്കത്തിന് തിരിച്ചടിയായി കോൺഗ്രസ് നേതൃത്വത്തിന്റെ അന്തിമ തീരുമാനം. കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ അനുമതി നൽകാനാവില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് സുധാകരനെ ഔദ്യോഗികമായി അറിയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ തന്റെ അതൃപ്തി നേതൃത്വത്തെ അറിയിച്ച് സുധാകരന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. തൊട്ടുപിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം.

കണ്ണൂരില്‍ പകരക്കാരനെ കെ.സുധാകരന് തന്നെ നിശ്ചയിക്കാമെന്ന ഫോര്‍മുല കെപിസിസി മുന്നോട്ടുവെച്ചിട്ടുണ്ട്. സുധാകരൻ നിര്‍ദ്ദേശിക്കുന്നത് ആരായാലും അംഗീകരിക്കുമെന്നും കെപിസിസി അറിയിച്ചു.

എംപിമാർ മത്സരിക്കേണ്ട എന്നാണ് തീരുമാനമെന്ന് സണ്ണി ജോസഫ് സുധാകരനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി 10 മണിയോടെ സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിയത്.പരിപാടികളിൽ പങ്കെടുക്കാനുള്ളതുകൊണ്ടാണ് സുധാകരൻ മടങ്ങിയത് എന്നാണ് സണ്ണി ജോസഫിന്റെ വിശദീകരണം.

അതേസമയം ദില്ലിയിൽ നിന്ന് അതൃപ്തനായി നാട്ടിലേക്ക് തിരിച്ച കെ സുധാകരൻ വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിൽക്കുമ്പോൾ അത്തരം വിഷയങ്ങൾ ഒന്നും സ്പർശിക്കാതെ അതിവൈകാരികമായാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347462/k-sudhakaran-does-not-have-a-seat)