---
title: "എൽ.പി.ജി ക്ഷാമം അതിരൂക്ഷമായതോടെ കണ്ണൂർ ജില്ലയിലെ 40 ഓളം ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ"
english_title: " LPG shortage "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347406/lpg-shortage"
published_at: "2026-03-13T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3a7c638219_Untitled-2-web.jpg"
keywords: []
---

# എൽ.പി.ജി ക്ഷാമം അതിരൂക്ഷമായതോടെ കണ്ണൂർ ജില്ലയിലെ 40 ഓളം ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

> **Lead Summary:** **കണ്ണൂർ:** പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ യുദ്ധം നാട്ടിലെ ഹോട്ടലുകളിലെ അടുക്കളയിലേക്കും ഭീഷണിയായി. എൽ.പി.ജി ക്ഷാമം അതിരൂക്ഷമായതോടെ കണ്ണൂർ ജില്ലയിലെ 40 ഓളം ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കണ്ണൂർ നഗരത്തിലെ ഗസൽ ഹോട്ടൽ അടച്ചുപൂട്ടി. കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകൾക്കുള്ള ഗ്യാസ് സിലിണ്ടർ വിതരണം പൂർണമായും നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമാകാനും, ഹോട്ടലുകൾ അടച്ചുപൂട്ടാനും തുടങ്ങിയത്.

## Article Content

**കണ്ണൂർ:** പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ യുദ്ധം നാട്ടിലെ ഹോട്ടലുകളിലെ അടുക്കളയിലേക്കും ഭീഷണിയായി. എൽ.പി.ജി ക്ഷാമം അതിരൂക്ഷമായതോടെ കണ്ണൂർ ജില്ലയിലെ 40 ഓളം ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കണ്ണൂർ നഗരത്തിലെ ഗസൽ ഹോട്ടൽ അടച്ചുപൂട്ടി. കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകൾക്കുള്ള ഗ്യാസ് സിലിണ്ടർ വിതരണം പൂർണമായും നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമാകാനും, ഹോട്ടലുകൾ അടച്ചുപൂട്ടാനും തുടങ്ങിയത്.

എൽ.പി.ജി വില കൂട്ടിയതിന് പിന്നാലെയാണ് ക്ഷാമവും പിടിമുറുക്കിയത്. വിഷയം വലിയ സാമ്പത്തിക പ്രതിസന്ധിയും നാട്ടിൽ സൃഷ്ടിച്ചേക്കും. ഹോട്ടലുകൾ അടച്ചുപൂട്ടിയാൽ ജില്ലയിൽ 20,000 പേരുടെ തൊഴിലാകും ഇല്ലാതാവുക. ഇതോടെ നിരവധി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാവുകയും ചെയ്യും. പ്രതിദിനം രണ്ട് മുതൽ ആറ് സിലിണ്ടർ വരെ ഉപയോഗിക്കുന്ന ഹോട്ടലുകൾ കണ്ണൂർ ജില്ലയിലുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347406/lpg-shortage)