---
title: "സി.കെ.കെ മാണിയൂർ, അബ്ദുൾറസാഖ് തായലക്കണ്ടി സ്മരണയിൽ അക്കാദമിക് എക്സലൻസ് അവാർഡ്"
english_title: "Academic Excellence Award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347316/academic-excellence-award"
published_at: "2026-03-12T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2cd6002116_Untitled-2-web.jpg"
keywords: []
---

# സി.കെ.കെ മാണിയൂർ, അബ്ദുൾറസാഖ് തായലക്കണ്ടി സ്മരണയിൽ അക്കാദമിക് എക്സലൻസ് അവാർഡ്

> **Lead Summary:** **നീലേശ്വരം: **നീലേശ്വരത്തെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന മുസ്ലിം ലീഗ് നേതാക്കളായ സി കെ കെ മാണിയൂർ, അബ്ദുൾറസാഖ് തായലക്കണ്ടി എന്നിവരുടെ സ്മരണാർത്ഥം ഗ്രീൻ ആർമി തൈക്കടപ്പുറം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഓൺലൈനായി നടന്ന യോഗത്തിൽ ഗ്രീൻ ആർമി പ്രസിഡണ്ട് അബ്ദുല്ല ഒ.ടി അധ്യക്ഷത വഹിച്ചു. സംഘടനയുടെ അഡ്വൈസർ യൂസുഫലി പള്ളിവളപ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**നീലേശ്വരം: **നീലേശ്വരത്തെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന മുസ്ലിം ലീഗ് നേതാക്കളായ സി കെ കെ മാണിയൂർ, അബ്ദുൾറസാഖ് തായലക്കണ്ടി എന്നിവരുടെ സ്മരണാർത്ഥം ഗ്രീൻ ആർമി തൈക്കടപ്പുറം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഓൺലൈനായി നടന്ന യോഗത്തിൽ ഗ്രീൻ ആർമി പ്രസിഡണ്ട് അബ്ദുല്ല ഒ.ടി അധ്യക്ഷത വഹിച്ചു. സംഘടനയുടെ അഡ്വൈസർ യൂസുഫലി പള്ളിവളപ്പ് ഉദ്ഘാടനം ചെയ്തു.

> സംഘടനയുടെ ഭാഗമായുള്ള സ്മരണാചരണത്തിന്റെ ഭാഗമായി, അന്തരിച്ച നേതാക്കളായ സി കെ കെ മാണിയൂർ സാഹിബിന്റെയും അബ്ദുൾറസാഖ് തായലക്കണ്ടിയുടെയും പേരിൽ “അക്കാദമിക് എക്സലൻസ് അവാർഡ്” ഏർപ്പെടുത്തുന്നതായി യോഗത്തിൽ പ്രഖ്യാപിച്ചു. തൈക്കടപ്പുറം മേഖലയിലെ വിദ്യാർത്ഥികളിൽ മദ്രസ്സ പൊതു പരീക്ഷ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കാണ് ഈ അവാർഡ് നൽകുക.

വിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് അവാർഡിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. യുവതലമുറയെ വിദ്യാഭ്യാസത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും മികച്ച പഠനമൂല്യങ്ങൾ വളർത്തുന്നതിനും ഇത്തരം പരിപാടികൾ സഹായകരമാകുമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

യോഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി നവാസ് തായലക്കണ്ടി, മീഡിയ സെക്രട്ടറി ഇല്യാസ് തൈക്കടപ്പുറം, ഫിനാൻസ് സെക്രട്ടറി സുഹൈൽ എം, ആക്ടിംഗ് പ്രസിഡണ്ട് ജസീർ എ, സുഹൈബ്, നൗഷാദ് പറമ്പത്ത്, ഫവാസ് മുഹമ്മദ്, അനസ്, ഷഫീർ പള്ളിവളപ്പിൽ, ഇല്യാസ് ബല്ല, സകരിയ, ഷഹീർ കാരയിൽ, അഫ്‌സൽ എ ജി, അമീർ, സൈനുദ്ദീൻ ടി കെ സി, യൂസഫ് വി പി എം, റമീസ്, ജാസിം, നദീർ, മുഹമ്മദ് എന്നിവർ പങ്കെടുത്തു.ഗ്രീൻ ആർമി സെക്രട്ടറി നൗഷാദ് സ്വാഗതവും ട്രഷറർ ജുനൈദ് തൈക്കടപ്പുറം നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347316/academic-excellence-award)