---
title: "കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ബിക്കിരിയന്‍ പറമ്പിൽ നിർമ്മിക്കുന്ന ആധുനിക വാതക ശ്മശാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു"
english_title: "modern gas crematorium"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347176/modern-gas-crematorium"
published_at: "2026-03-12T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b248cb619d1_news-card.jpg"
keywords: []
---

# കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ബിക്കിരിയന്‍ പറമ്പിൽ നിർമ്മിക്കുന്ന ആധുനിക വാതക ശ്മശാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു

> **Lead Summary:** **കല്യാശ്ശേരി:** ഗ്രാമപഞ്ചായത്തിലെ ബിക്കിരിയന്‍ പറമ്പിൽ നിർമ്മിക്കുന്ന ആധുനിക വാതക ശ്മശാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ കല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ഓമന പങ്കന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കല്യാശ്ശേരി:** ഗ്രാമപഞ്ചായത്തിലെ ബിക്കിരിയന്‍ പറമ്പിൽ നിർമ്മിക്കുന്ന ആധുനിക വാതക ശ്മശാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ കല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ഓമന പങ്കന്‍ അധ്യക്ഷത വഹിച്ചു.

കിഫ്ബി ഫണ്ട് 1.77 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. എല്‍പിജി റും, സെക്യൂരിറ്റി റൂം, ഓഫീസ് റൂം, ജനറേറ്റര്‍ റൂം, പാര്‍ക്കിംഗ് സൗകര്യം, ഗാര്‍ഡന്‍, വിളക്കുകള്‍, ശുചിമുറി, ചുറ്റുമതില്‍, ഡ്രയിനേജ് ഇന്റര്‍ലോക്ക്, ടൈല്‍ ഉള്‍പ്പെടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

എല്‍പിജി അധിഷ്ഠിത ആധുനിക ഗ്യാസ് ശ്മശാനത്തില്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കുറഞ്ഞ സമയത്തിനകം ശവസംസ്‌കാര പ്രക്രിയ സുഗമമായി നിര്‍വഹിക്കുന്നതിന് സാധിക്കും. സംസ്‌കാരത്തിന് ശേഷം ചടങ്ങുകള്‍ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാകും. കല്യാശ്ശേരി പഞ്ചായത്തിന്റെ അധീനതയിലുളള 50 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347176/modern-gas-crematorium)