---
title: "ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ് "
english_title: "Case against five people "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347129/case-against-five-people"
published_at: "2026-03-11T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b19c8acbf1b_1000355468.jpg"
keywords: []
---

# ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ് 

> **Lead Summary:** തളിപ്പറമ്പ്: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.തളിപ്പറമ്പ് നെല്ലിപ്പറമ്പിലെ പ്രണവം വീട്ടില്‍ ടി.വി.ശശികുമാറിന്റെ പരാതിയിൽ കണ്ണൂരിലെ ഹരിത സന്തോഷ്, അജ്ഞാതരായ മറ്റു നാല് പേർ എന്നിവർക്കെതിരെയാണ് കേസ്.2026 ജനുവരി 2 ന് ഉച്ചക്ക് 12 മുതല്‍ മാര്‍ച്ച് 11 വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്.ടെലിഗ്രാം ആപ്പിലൂടെ ശശികുമാറിനെ ബന്ധപ്പെട്ട പ്രതികള്‍ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വലിയ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിക്കുകയായിരുന്നു. അഞ്ചുപേരുടെ 18 അക്കൗണ്ടുകളിലേക്കാണ് 25.08,840 രൂപ ശശികുമാര്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ആയും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനായും അയച്ചുകൊടുത്തത്.

## Article Content

തളിപ്പറമ്പ്: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.തളിപ്പറമ്പ് നെല്ലിപ്പറമ്പിലെ പ്രണവം വീട്ടില്‍ ടി.വി.ശശികുമാറിന്റെ പരാതിയിൽ കണ്ണൂരിലെ ഹരിത സന്തോഷ്, അജ്ഞാതരായ മറ്റു നാല് പേർ എന്നിവർക്കെതിരെയാണ് കേസ്.2026 ജനുവരി 2 ന് ഉച്ചക്ക് 12 മുതല്‍ മാര്‍ച്ച് 11 വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്.ടെലിഗ്രാം ആപ്പിലൂടെ ശശികുമാറിനെ ബന്ധപ്പെട്ട പ്രതികള്‍ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വലിയ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിക്കുകയായിരുന്നു. അഞ്ചുപേരുടെ 18 അക്കൗണ്ടുകളിലേക്കാണ് 25.08,840 രൂപ ശശികുമാര്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ആയും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനായും അയച്ചുകൊടുത്തത്.

എന്നാല്‍ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കിയ പണമോ തിരികെ നല്‍കാതെ ചതി ചെയ്യുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347129/case-against-five-people)