---
title: "കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ആശ്വാസ് വാടക വീട് മന്ത്രി കെ രാജൻ ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്തു"
english_title: "Minister K Rajan inaugurated the relief rental house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347122/minister-k-rajan-inaugurated-the-relief-rental-house"
published_at: "2026-03-11T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b190207c880_news-card.jpg"
keywords: []
---

# കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ആശ്വാസ് വാടക വീട് മന്ത്രി കെ രാജൻ ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പരിയാരം: **കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ എത്തുന്നരോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച ആശ്വാസ് വാടക വീട് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആരോഗ്യ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. എം വിജിൻ എം എൽ എ അധ്യക്ഷനായി. ഹൗസിംഗ് ബോർഡ് റീജിയണൽ എൻജിനിയർ എം കെ അഷിത റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

**പരിയാരം: **കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ എത്തുന്നരോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച ആശ്വാസ് വാടക വീട് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആരോഗ്യ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. എം വിജിൻ എം എൽ എ അധ്യക്ഷനായി. ഹൗസിംഗ് ബോർഡ് റീജിയണൽ എൻജിനിയർ എം കെ അഷിത റിപ്പോർട്ട് അവതരിപ്പിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസി ഷിജി വട്ടേക്കാട്, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റി ഗ് കമ്മിറ്റി അംഗം പി രവീന്ദ്രൻ,കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എ കോമളവല്ലി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.കെ സുദീപ്, മെഡിക്കൽ കോളേജ് വൈസ് പ്രസിഡ പ്രസിഡന്റ് ഡോ. ഷീബാ ദാമോദർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ പദ്മനാഭൻ, പി വി ബാബു രാജേന്ദ്രൻ, എം പി ഉണ്ണികൃഷ്ണൻ, ടി രാജൻ, മുസ്തഫ കടന്നപ്പള്ളി, സിബി കെ സന്തോഷ്,പി ടി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി വി ബാലൻ സ്വാഗതവും മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സൈറു ഫിലിപ്പ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347122/minister-k-rajan-inaugurated-the-relief-rental-house)