---
title: "സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബിന്റെ കൊലപാതക കേസിൽ ബിജെപി, ആർ എസ് എസ് പ്രവർത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി"
english_title: "Punnad Yakub murder case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347120/punnad-yakub-murder-case"
published_at: "2026-03-11T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b18eecb8400_Untitled-2-web.jpg"
keywords: []
---

# സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബിന്റെ കൊലപാതക കേസിൽ ബിജെപി, ആർ എസ് എസ് പ്രവർത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

> **Lead Summary:** **ഇരിട്ടി : **സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബിന്റെ കൊലപാതക കേസിൽ ബിജെപി – ആർ എസ് എസ് പ്രവർത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി. വിധി.അഞ്ച് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ ജീവപര്യന്തം ശിക്ഷാവിധിയാണ് ഹൈക്കോടതി ശരിവെച്ചത്. തലശേരി സെഷന്‍സ് കോടതിയുടെ വിധിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. 2003 ജൂണ്‍ 13-ന് രാത്രിയാണ് യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്.

## Article Content

**ഇരിട്ടി : **സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബിന്റെ കൊലപാതക കേസിൽ ബിജെപി – ആർ എസ് എസ് പ്രവർത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി. വിധി.അഞ്ച് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ ജീവപര്യന്തം ശിക്ഷാവിധിയാണ് ഹൈക്കോടതി ശരിവെച്ചത്. തലശേരി സെഷന്‍സ് കോടതിയുടെ വിധിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. 2003 ജൂണ്‍ 13-ന് രാത്രിയാണ് യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്.

സജീവസിപിഎം പ്രവർത്തകനായിരുന്നഇരിട്ടി പുന്നാട് കോട്ടത്തെക്കുന്നിലെ കാണിക്കല്ലുവളപ്പിൽ യാക്കൂബിനെ (24) രാഷ്ട്രീയ വൈരാഗ്യത്താൽ പ്രതികൾ ബോംബെറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.യാക്കൂബ് കേസിലെ ഒന്നു മുതൽ 5 വരെ പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) കണ്ടെത്തിയിരുന്നു. ആർഎസ്‌എസ് നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ 6 മുതൽ 14 വരെ പ്രതികൾ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചു. ഗൂഢാലോചന കുറ്റമായിരുന്നു വൽസൻ തില്ലങ്കേരിക്കെതിരെ ഉണ്ടായിരുന്നത്.

കീഴൂർ മീത്തലെ പുന്നാട് ദീപം ഹൗസിൽ ശങ്കരൻ(48), അനുജൻ വിലങ്ങേരി മനോഹരൻ എന്ന മനോജ് (42), തില്ലങ്കേരി വാർപ്പള്ളിയിലെ പുതിയ വീട്ടിൽ വിജേഷ് (38), കീഴൂർ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശൻ (48), കീഴൂർ പുന്നാട് കാറാട്ടു ഹൗസിൽ പി.കാവ്യേഷ് (40) എന്നിവരെയാണു കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നത്.

2006 ജൂൺ 13നു രാത്രിയായിരുന്നു സംഭവം. എട്ടരയോടെ കോട്ടത്തെക്കുന്നിലെ ബാബുവിന്റെ വീട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുന്നതിനിടെ മാരകായുധങ്ങളുമായി അക്രമി സംഘം വരുന്നതു കണ്ടു സമീപത്തെ വീടിന്റെ വടക്കുഭാഗത്തേക്ക് ഓടിയ യാക്കൂബിനു നേരെ ബോംബെറിയുകയായിരുന്നു. ദേഹത്തു കൊണ്ടു ബോംബുപൊട്ടി ഗുരുതരമായി പരുക്കേറ്റ യാക്കൂബ് മരിച്ചുവെന്നാണു കേസ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347120/punnad-yakub-murder-case)