---
title: "പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച ആശ്വാസ് വാടക വീട് മന്ത്രി കെ. രാജൻ  നാളെ ഉദ്ഘാടനം ചെയ്യും"
english_title: "Minister K. Rajan will inaugurate the relief rental house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346891/minister-k-rajan-will-inaugurate-the-relief-rental-house"
published_at: "2026-03-10T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b040441b8f8_news-card.jpg"
keywords: []
---

# പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച ആശ്വാസ് വാടക വീട് മന്ത്രി കെ. രാജൻ  നാളെ ഉദ്ഘാടനം ചെയ്യും

> **Lead Summary:** **പരിയാരം : **പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച ആശ്വാസ് വാടക വീട് മാർച്ച്‌ 11 ന് രാവിലെ 10:30 ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. ആരോഗ്യ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും

## Article Content

**പരിയാരം : **പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച ആശ്വാസ് വാടക വീട് മാർച്ച്‌ 11 ന് രാവിലെ 10:30 ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. ആരോഗ്യ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും

പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും മിതമായ വാടക നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ആശ്വാസ് വാടക വീടാണ് മെഡിക്കൽ കോളേജ് കാമ്പസിൽ ഒരുങ്ങുന്നത്.

106 പേർക്ക് താമസ സൗകര്യം ലഭ്യമാക്കുന്നതിന് മൂന്ന് നിലയുടെ കെട്ടിടമാണ് സജ്ജമായിട്ടുളളത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ 10 ബാത്ത് അറ്റാച്ച്ഡ് മുറികളും രണ്ട് ലെവലിലായി എട്ട് കിടക്കകളുള്ള ഒരു ഡോർമിറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം നിലയിൽ 12 ബാത്ത് അറ്റാച്ച്ഡ് മുറികളും രണ്ടു ലെവലിലായി 64 കിടക്കകളുളള ഒരു ഡോർമിറ്ററിയും രണ്ടാം നിലയിൽ 12 ബാത്ത് അറ്റാച്ച്ഡ് മുറികളുമാണുളളത്. കെട്ടിടത്തിന്റെ ആകെ വിസ്തീർണ്ണം 1787.34 ചതുരശ്ര മീറ്ററാണ്. ഇതിനായി സംസ്ഥാന സർക്കാർ ആറ് കോടി രൂപയാണ് അനുവദിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജ് കാമ്പസിനുളളിലുള്ളതും മെഡിക്കൽ കോളേജിന്റെ ഉടമസ്ഥതയിലുളളതുമായ 50 സെൻറ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346891/minister-k-rajan-will-inaugurate-the-relief-rental-house)