---
title: "വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരിച്ചു"
english_title: "Son dies while undergoing treatment following a car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346730/son-dies-while-undergoing-treatment-following-a-car-accident"
published_at: "2026-03-10T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afa773d895d_Untitled-2-web.jpg"
keywords: []
---

# വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരിച്ചു

> **Lead Summary:** **ഇരിണാവ് : **മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരിച്ചു.കെ. കണ്ണപുരം ന്യൂ കേരള ക്ലബ്ബിന് സമീപത്തെ അർജുൻ പട്ടടത്ത് , പൂക്കോട്ടി കരിയിൽ രവീന്ദ്രൻ എന്നിവരാണ് മരിച്ചത്.ഫെബ്രുവരി 28ന് ഇരിണാവ് റോഡ് ജംങ്ഷന് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് അർജുന് ഗുരുതരമായി പരിക്കേറ്റത്. മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അർജുനനെ കഴിഞ്ഞ ദിവസമാണ് പരിയാരം ആശുപത്രിയിലേക്ക് മാറ്റിയത്.തിങ്കളാഴ്ച രാത്രി പത്തരയോടെ മരിച്ചു.

## Article Content

**ഇരിണാവ് : **മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരിച്ചു.കെ. കണ്ണപുരം ന്യൂ കേരള ക്ലബ്ബിന് സമീപത്തെ അർജുൻ പട്ടടത്ത് , പൂക്കോട്ടി കരിയിൽ രവീന്ദ്രൻ എന്നിവരാണ് മരിച്ചത്.ഫെബ്രുവരി 28ന് ഇരിണാവ് റോഡ് ജംങ്ഷന് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് അർജുന് ഗുരുതരമായി പരിക്കേറ്റത്. മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അർജുനനെ കഴിഞ്ഞ ദിവസമാണ് പരിയാരം ആശുപത്രിയിലേക്ക് മാറ്റിയത്.തിങ്കളാഴ്ച രാത്രി പത്തരയോടെ മരിച്ചു.

അർജുൻ്റെ അച്ഛൻ പൂക്കോട്ടി കരിയിൽ രവീന്ദ്രൻ (68) ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണ് മരിച്ചത്.ഇദ്യേഹം വൃക്കരോഗം ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.സംസ്കാരം ചൊവ്വ ഉച്ചയ്ക്ക് 12.30ന് ഇരിണാവ് പള്ളിയറ ശ്മശാനത്തിൽ. ഭാര്യ: ഭാര്യ: എം വി അനിത.മക്കൾ: രേഷ്ന, രോഷിൻ, പരേതനായ അർജുൻമരുമക്കൾ: പ്രമോദ് (ഇരിട്ടി ), തേജ (കരിക്കൻ കുളം).സഹോദരങ്ങൾ: ചന്ദ്ര മതി, രാഗിണി, സത്യൻ,സവിത, പരേതരായ ഗോവിന്ദൻ ,രാജൻ, സന്തോഷ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346730/son-dies-while-undergoing-treatment-following-a-car-accident)