---
title: "വനിതാദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്തു"
english_title: "Joint Council inaugurated the Happy Women's Association "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346569/joint-council-inaugurated-the-happy-womens-association"
published_at: "2026-03-09T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae6f885bd79_news-card.jpg"
keywords: []
---

# വനിതാദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ:**അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ജോയിൻ്റ് കൗൺസിൽ കണ്ണൂർ ജില്ല വനിത കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ' വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക യായിരുന്നു ഉഷ.അഴിമതിയെ ഭയക്കുന്നവരായതിനാൽ സ്ത്രീകൾക്ക് അഴിമതി രഹിത ഭരണം കാഴ്ച വെക്കാൻ സാധിക്കുന്നു .സർക്കാൾ ജോലികളിലും മറ്റും പുരുഷൻമാരെക്കാൾ ഒരു മടങ്ങ് മുന്നിട്ട് നില്ക്കാൻ സ്ത്രീകൾക്ക് കഴിയുന്നുണ്ട് .തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ കഴിവുകൾ അംഗീകരിക്കേണ്ടതായിട്ടുണ്ട്.സ്ത്രീ സുരക്ഷക്കും,സംരക്ഷണത്തിനും, സ്ത്രീ ശാക്തീകരണത്തിനും ഒരു പാട് നിയമങ്ങൾ ഉണ്ട് . നിയമങ്ങൾ നടപ്പിലാക്കാൻ സ്ത്രീ കൂട്ടായ്മ പോരാട്ടം നടത്തേണ്ടതായിട്ടുണ്ട്.പ്രസവിക്കാനും ഭക്ഷണം പാകം ചെയ്യാനും മാത്രമല്ല സമൂഹത്തെ വളർത്തിയെടുക്കാനും സ്ത്രീകൾക്ക് കഴിയണമെന്നും ഉഷ പറഞ്ഞു .

## Article Content

**കണ്ണൂർ:**അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ജോയിൻ്റ് കൗൺസിൽ കണ്ണൂർ ജില്ല വനിത കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ' വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക യായിരുന്നു ഉഷ.അഴിമതിയെ ഭയക്കുന്നവരായതിനാൽ സ്ത്രീകൾക്ക് അഴിമതി രഹിത ഭരണം കാഴ്ച വെക്കാൻ സാധിക്കുന്നു .സർക്കാൾ ജോലികളിലും മറ്റും പുരുഷൻമാരെക്കാൾ ഒരു മടങ്ങ് മുന്നിട്ട് നില്ക്കാൻ സ്ത്രീകൾക്ക് കഴിയുന്നുണ്ട് .തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ കഴിവുകൾ അംഗീകരിക്കേണ്ടതായിട്ടുണ്ട്.സ്ത്രീ സുരക്ഷക്കും,സംരക്ഷണത്തിനും, സ്ത്രീ ശാക്തീകരണത്തിനും ഒരു പാട് നിയമങ്ങൾ ഉണ്ട് . നിയമങ്ങൾ നടപ്പിലാക്കാൻ സ്ത്രീ കൂട്ടായ്മ പോരാട്ടം നടത്തേണ്ടതായിട്ടുണ്ട്.പ്രസവിക്കാനും ഭക്ഷണം പാകം ചെയ്യാനും മാത്രമല്ല സമൂഹത്തെ വളർത്തിയെടുക്കാനും സ്ത്രീകൾക്ക് കഴിയണമെന്നും ഉഷ പറഞ്ഞു .

കലക്ട്രേറ്റ് പരിസരത്ത് നടന്ന കൂട്ടായ്മയിൽ വനിത കമ്മിറ്റി ജില്ല പ്രസിഡണ്ട് കെ വി ഷീജ അധ്യക്ഷത വഹിച്ചു.ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗംടി എസ് പ്രദീപ് ,ജില്ലാ പ്രസിഡണ്ട്ബീന കൊരട്ടി, വൈസ് പ്രസിഡണ്ട് റൈന മോളി എന്നിവർ പ്രസംഗിച്ചു.ജില്ലാ കമ്മിറ്റി അംഗം കുസുമം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .ഇ കെ ലിഷ സ്വാഗതവും ബീന അബ്രഹാം നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346569/joint-council-inaugurated-the-happy-womens-association)