---
title: "ബസ് ചാര്‍ജ് കൂടും; വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കും ഉയരും; തീരുമാനം നാളെ"
english_title: "bus charge decision"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34642/bus-charge-decision"
published_at: "2022-03-29T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62431b9195d8c_cong.jpg"
keywords: []
---

# ബസ് ചാര്‍ജ് കൂടും; വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കും ഉയരും; തീരുമാനം നാളെ

> **Lead Summary:** സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്‍ നാളെ തീരുമാനം. ചാര്‍ജ് വര്‍ധന തീരുമാനിക്കുന്നതിനുള്ള ഇടതുമുന്നണി യോഗം വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ചേരും. അതേസമയം പന്ത്രണ്ട് രൂപയിലേക്ക് ബസ് ചാര്‍ജ് ഉയര്‍ത്തിയേക്കുമോ എന്നുള്ള ആശങ്കയുണ്ട്. ബസ് ചാര്‍ജ് പത്തുരൂപയും വിദ്യാര്‍ഥികളുടെ നിരക്ക് മൂന്ന് രൂപയുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

## Article Content

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്‍ നാളെ തീരുമാനം. ചാര്‍ജ് വര്‍ധന തീരുമാനിക്കുന്നതിനുള്ള ഇടതുമുന്നണി യോഗം വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ചേരും. അതേസമയം പന്ത്രണ്ട് രൂപയിലേക്ക് ബസ് ചാര്‍ജ് ഉയര്‍ത്തിയേക്കുമോ എന്നുള്ള ആശങ്കയുണ്ട്. ബസ് ചാര്‍ജ് പത്തുരൂപയും വിദ്യാര്‍ഥികളുടെ നിരക്ക് മൂന്ന് രൂപയുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിദ്യാര്‍ഥികളുടെ നിരക്ക് ആറു രൂപയാക്കണം. മിനിമം നിരക്ക് 12 രൂപയാക്കണം. കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം എന്ന ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നത്. സ്വകാര്യ ബസ് ഉടമകള്‍ മുന്നോട്ട് വെച്ചിരിക്കുന്ന ഈ ആവശ്യം അതെപടി സ്വീകരിക്കുമോ എന്ന് നാളെ അറിയാം . പക്ഷേ അത് എല്‍ഡിഎഫ് അംഗീകരിച്ചാല്‍ അത് ഡീസല്‍ വിലവര്‍ധനയില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് കൂടി ആശ്വാസമാകും. കെ.എസ്.ആര്‍.ടി.സിക്കും സ്വകാര്യ ബസ് ഉടമകള്‍ക്കും ഗുണകരമാകുന്ന നിരക്ക് വര്‍ധന നാളെ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34642/bus-charge-decision)