---
title: "ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യുജി പരീക്ഷയിൽ ദാറുൽ ഫലാഹിന് അഭിമാന നേട്ടം; രണ്ടു വിദ്യാർത്ഥികൾ റാങ്ക് ലിസ്റ്റിൽ"
english_title: "Darul Falah achieves a proud achievement in Darul Huda Islamic University UG exam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346325/darul-falah-achieves-a-proud-achievement-in-darul-huda-islamic-university-ug-exam"
published_at: "2026-03-07T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac42109c5a9_Untitled-2-web.jpg"
keywords: []
---

# ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യുജി പരീക്ഷയിൽ ദാറുൽ ഫലാഹിന് അഭിമാന നേട്ടം; രണ്ടു വിദ്യാർത്ഥികൾ റാങ്ക് ലിസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്: **ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യുജി പരീക്ഷയിൽ ദാറുൽ ഫലാഹിന് അഭിമാന നേട്ടം.രണ്ട് വിദ്യാർത്ഥികളാണ് തളിപ്പറമ്പ് ഹുദവി സ്ഥാപനം ദാറുൽ ഫലാഹിൽ നിന്നും റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്.ഡിഗ്രി വിഭാഗത്തിൽ അവസാന വർഷ വിദ്യാർത്ഥി നിസാമുദ്ദീൻ നെല്ലിപ്പറമ്പ മൂന്നാം റാങ്ക് കരസ്ഥമാക്കി.ഒപ്പം സെക്കൻഡറി തലത്തിൽ സെക്കൻഡറി അവസാന വർഷ വിദ്യാർത്ഥി റസീൻ ഓണപ്പറമ്പ് ടോപ്പേഴ്സ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു.മത ബൗദ്ധിക സമന്വയ കലാലയമായ ദാറുൽ ഹുദയുടെ സഹസ്ഥാപനമായി ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി പതിനാല് വർഷം പിന്നിടുകയാണ്.

## Article Content

**തളിപ്പറമ്പ്: **ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യുജി പരീക്ഷയിൽ ദാറുൽ ഫലാഹിന് അഭിമാന നേട്ടം.രണ്ട് വിദ്യാർത്ഥികളാണ് തളിപ്പറമ്പ് ഹുദവി സ്ഥാപനം ദാറുൽ ഫലാഹിൽ നിന്നും റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്.ഡിഗ്രി വിഭാഗത്തിൽ അവസാന വർഷ വിദ്യാർത്ഥി നിസാമുദ്ദീൻ നെല്ലിപ്പറമ്പ മൂന്നാം റാങ്ക് കരസ്ഥമാക്കി.ഒപ്പം സെക്കൻഡറി തലത്തിൽ സെക്കൻഡറി അവസാന വർഷ വിദ്യാർത്ഥി റസീൻ ഓണപ്പറമ്പ് ടോപ്പേഴ്സ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു.മത ബൗദ്ധിക സമന്വയ കലാലയമായ ദാറുൽ ഹുദയുടെ സഹസ്ഥാപനമായി ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി പതിനാല് വർഷം പിന്നിടുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346325/darul-falah-achieves-a-proud-achievement-in-darul-huda-islamic-university-ug-exam)