---
title: "പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് പൊളിച്ചിട്ട് ദിവസങ്ങളായിട്ടും തുടർ പ്രവൃത്തിയില്ല, ദുരിതത്തിലായി ജനങ്ങൾ"
english_title: "Pookothu Theru-Manenkavu road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346222/pookothu-theru-manenkavu-road"
published_at: "2026-03-07T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abdf863bb09_news-card.jpg"
keywords: []
---

# പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് പൊളിച്ചിട്ട് ദിവസങ്ങളായിട്ടും തുടർ പ്രവൃത്തിയില്ല, ദുരിതത്തിലായി ജനങ്ങൾ

> **Lead Summary:** **തളിപ്പറമ്പ്‌: **പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് ഇന്റർലോക്ക് ചെയ്യാനായി പൊളിച്ചത് സമീപവാസികൾക്കും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടാവുകയാണ്. പൂക്കോത്ത് തെരു മാനേങ്കാവ് റോഡിൽ കൊട്ടാരം അമ്പലം വരെയാണ് റോഡ് പൊളിച്ചിരിക്കുന്നത്. ഈ കടുത്ത വേനലിൽ പൊടി ശല്യം രൂക്ഷമാകുന്നതിനോടൊപ്പം ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നത് മറ്റൊരു പ്രശ്നമാണ്. ദിവസങ്ങൾ ഏറെയായിട്ടും ഇന്റർ ലോക്ക് ചെയ്യുകയോ പ്രശ്നങ്ങൾ പരിഹരിക്കുകയോ ചെയ്തിട്ടില്ല.

## Article Content

**തളിപ്പറമ്പ്‌: **പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് ഇന്റർലോക്ക് ചെയ്യാനായി പൊളിച്ചത് സമീപവാസികൾക്കും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടാവുകയാണ്. പൂക്കോത്ത് തെരു മാനേങ്കാവ് റോഡിൽ കൊട്ടാരം അമ്പലം വരെയാണ് റോഡ് പൊളിച്ചിരിക്കുന്നത്. ഈ കടുത്ത വേനലിൽ പൊടി ശല്യം രൂക്ഷമാകുന്നതിനോടൊപ്പം ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നത് മറ്റൊരു പ്രശ്നമാണ്. ദിവസങ്ങൾ ഏറെയായിട്ടും ഇന്റർ ലോക്ക് ചെയ്യുകയോ പ്രശ്നങ്ങൾ പരിഹരിക്കുകയോ ചെയ്തിട്ടില്ല.

തളിപ്പറമ്പ് തൃച്ചംബരം ഉത്സവം നടക്കുന്നതിനാൽ നിരവധി ജനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. അധികാരികൾ എത്രയും പെട്ടെന്ന് ഇടപെട്ട് ഈ ഗതാഗത പ്രശ്നത്തിനും അതിലുപരി വായു മലിനീകരണത്തിനും തടയിടണമെന്നാണ് നാട്ടുകാരുടെയും പൊതുജനങ്ങളുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346222/pookothu-theru-manenkavu-road)