---
title: "സ്നേഹസന്ദേശം പകർന്നു കുഞ്ഞുമനസ്സുകൾ, ഇഫ്താർ വിരുന്നൊരുക്കി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ"
english_title: "Kayaralam North ALP School hosts Iftar party"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346157/kayaralam-north-alp-school-hosts-iftar-party"
published_at: "2026-03-07T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abb98d4c782_news-card.jpg"
keywords: []
---

# സ്നേഹസന്ദേശം പകർന്നു കുഞ്ഞുമനസ്സുകൾ, ഇഫ്താർ വിരുന്നൊരുക്കി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ

> **Lead Summary:** **മയ്യിൽ: **'പല മതക്കാരും പല ജാതിക്കാരും പല നിറക്കാരും പല തരക്കാരും പല ദേശക്കാരും പലഭാഷക്കാരും പലരുമെങ്കിലും മനുഷ്യരാണ് നാം. പാഠഭാഗം പഠിച്ചുതീർന്നപ്പോഴേക്കും കുഞ്ഞുമനസ്സുകളിലൊരു ആശയമുദിച്ചു. എല്ലാവരെയും ചേർത്തുനിർത്തണം. എന്തുചെയ്യാമെന്ന തലപുകഞ്ഞ ആലോചന ഇഫ്താർ വിരുന്നിലെത്തിനിന്നു. കുട്ടികൾക്കൊപ്പം പിടിഎയും അധ്യാപകരും കൂടെനിന്നപ്പോൾ കലക്കനൊരു ഇഫ്താർ വിരുന്നൊരുങ്ങി.

## Article Content

**മയ്യിൽ: **'പല മതക്കാരും പല ജാതിക്കാരും പല നിറക്കാരും പല തരക്കാരും പല ദേശക്കാരും പലഭാഷക്കാരും പലരുമെങ്കിലും മനുഷ്യരാണ് നാം. പാഠഭാഗം പഠിച്ചുതീർന്നപ്പോഴേക്കും കുഞ്ഞുമനസ്സുകളിലൊരു ആശയമുദിച്ചു. എല്ലാവരെയും ചേർത്തുനിർത്തണം. എന്തുചെയ്യാമെന്ന തലപുകഞ്ഞ ആലോചന ഇഫ്താർ വിരുന്നിലെത്തിനിന്നു. കുട്ടികൾക്കൊപ്പം പിടിഎയും അധ്യാപകരും കൂടെനിന്നപ്പോൾ കലക്കനൊരു ഇഫ്താർ വിരുന്നൊരുങ്ങി.

കയരളം നോർത്ത് എഎൽപി സ്കൂളാണ് വിദ്യാലയമുറ്റത്ത് ഇഫ്താർ വിരുന്ന് ഒരുക്കിയത്. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഇ നിഷ്കൃത അധ്യക്ഷയായി. സുഹൈൽ അഫ്സനി ഹാറൂനി ഇഫ്താർ സന്ദേശം നൽകി. ജിനീഷ് ചാപ്പാടി, രവി മാണിക്കോത്ത്, എം പി എ റഹീം, സി കുഞ്ഞിരാമൻ, കെ സന്തോഷ് എന്നിവർ സംസാരിച്ചു. കെ ശ്രീലേഖ സ്വാഗതവും എ ഒ ജീജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346157/kayaralam-north-alp-school-hosts-iftar-party)