---
title: "14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി"
english_title: "Trichambaram festival "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346077/trichambaram-festival"
published_at: "2026-03-06T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aade0705a35_news-card.jpg"
keywords: []
---

# 14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി

> **Lead Summary:** **തളിപ്പറമ്പ്‌:**സാഹോദര്യ സ്നേഹവും ഭക്തിയും തുളുമ്പുന്ന അന്തരീക്ഷത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കിതൃച്ചംബരം ഉത്സവത്തിന് കൊടിയേറി. തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരി കൊടിയേറ്റിയ തോടെയാണ് 14 ദിവസത്തെ ഉത്സവം തുടങ്ങിയത്.തുടർന്ന്‌ മഹാ അന്നദാനവുമുണ്ടായി.

## Article Content

**തളിപ്പറമ്പ്‌:**സാഹോദര്യ സ്നേഹവും ഭക്തിയും തുളുമ്പുന്ന അന്തരീക്ഷത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കിതൃച്ചംബരം ഉത്സവത്തിന് കൊടിയേറി. തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരി കൊടിയേറ്റിയ തോടെയാണ് 14 ദിവസത്തെ ഉത്സവം തുടങ്ങിയത്.തുടർന്ന്‌ മഹാ അന്നദാനവുമുണ്ടായി.

രാത്രി ഏഴിന്‌ കലാ സാംസ്‌കാരിക പരിപാടികൾ ഗായകൻ ബിജു നാരായണൻ ഉദ്ഘാടനംചെയ്യും. സിനിമാ നിർമാതാവ്‌ മൊട്ടമ്മൽ രാജൻ, പാക്കത്തില്ലത്ത് വാസുദേവൻ നന്പൂതിരി എന്നിവരെ ആദരിക്കും. രാത്രി എട്ടിന്‌ ബിജു നാരായണൻ നയിക്കുന്ന ഭക്തിഗാനസുധയുമുണ്ടാകും. തുടർന്ന്‌ നൃത്തനൃത്യങ്ങൾ. പുലർച്ചെയോടെ എഴുന്നള്ളിപ്പ്. ശനി രാത്രി 8.15ന് കലാമണ്ഡലം ജിനേഷിന്റെ ഓട്ടൻ തുള്ളൽ അരങ്ങേറും.തുടർന്ന്‌ ഭരതനാട്യം.എല്ലാ ദിവസവും ക്ഷേത്രത്തിൽ വിവിധ പരിപാടികളും രാത്രി അന്നദാനവുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346077/trichambaram-festival)