---
title: "സൈബർ തട്ടിപ്പ്:  തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി"
english_title: " Cyber ​​fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345981/cyber-fraud"
published_at: "2026-03-06T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa8020b48de_Untitled-2-web.jpg"
keywords: []
---

# സൈബർ തട്ടിപ്പ്:  തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി

> **Lead Summary:** **തളിപ്പറമ്പ്: **സൈബര്‍ക്രൈം തട്ടിപ്പില്‍ പോലീസ് രണ്ട് പേര്‍ക്കെതിരെ കൂടി കേസെടുത്തു.ഇതോടെ നാലുപേര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.തളിപ്പറമ്പ് ആക്‌സിസ് ബാങ്കില്‍ 925020036859144 എന്ന നമ്പറില്‍ എവര്‍ഗ്രീന്‍ എന്റര്‍പ്രൈസസ് എന്ന പേരില്‍ അക്കൗണ്ടുള്ള മാന്തംകുണ്ടിലെ മൊട്ടമ്മല്‍ വീട്ടില്‍ അശോകന്‍ എന്നയാളുടെ പേരിലാണ് കേസ്.

## Article Content

**തളിപ്പറമ്പ്: **സൈബര്‍ക്രൈം തട്ടിപ്പില്‍ പോലീസ് രണ്ട് പേര്‍ക്കെതിരെ കൂടി കേസെടുത്തു.ഇതോടെ നാലുപേര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.തളിപ്പറമ്പ് ആക്‌സിസ് ബാങ്കില്‍ 925020036859144 എന്ന നമ്പറില്‍ എവര്‍ഗ്രീന്‍ എന്റര്‍പ്രൈസസ് എന്ന പേരില്‍ അക്കൗണ്ടുള്ള മാന്തംകുണ്ടിലെ മൊട്ടമ്മല്‍ വീട്ടില്‍ അശോകന്‍ എന്നയാളുടെ പേരിലാണ് കേസ്.

സൈബര്‍ഹണ്ടിന്റെ ഭാഗമായി ഈ അക്കൗണ്ടിന്റെ കെ.വൈ.സി പരിശോധിച്ചതില്‍ വിവിധ സംസ്ഥാനങ്ങളിലായി ഈ അക്കൗണ്ടിന്റെ പേരില്‍ ആറ് സൈബര്‍ കേസുകള്‍ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്.ലതിക നിവാസ് കീഴാറ്റൂര്‍ എന്ന പേരിലാണ് അക്കൗണ്ട് എടുത്തിരിക്കുന്നത്.അമിതലാഭത്തിന് വേണ്ടി പൊതുജനങ്ങളെ ചതിച്ച് ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് കേസ്.

തളിപ്പറമ്പ് എസ്.ഐ കെ.പി.മനോജിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ജയശ്രീ, സീനിയര്‍ സി.പി.ഒ വിജേഷ് എന്നിവര്‍ അശോകന്റെ വീട്ടിലെത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നു.ഇയാള്‍ വേറെ സ്ഥലത്ത് താമസിക്കുന്നതായി സമീപവാസികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

കേരള ഗ്രാമീണ ബാങ്ക് കരിമ്പം ശാഖയില്‍ 40493101081826 അക്കൗണ്ട് നമ്പറുള്ള കുറുമാത്തൂര്‍ പൊക്കുണ്ട് തയ്യില്‍ വീട്ടില്‍ കെ.കെ.ലത്തീഫിന്റെ മകന്‍ ടി.സജീര്‍(32)ന്റെ പേരിലാണ് മറ്റൊരു കേസെടുത്തത്.2025 ആഗസ്റ്റ് 5 മുതല്‍ 45 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടന്നിരിക്കുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 13 കേസുകള്‍ സൈബര്‍ വിഭാഗം ഈ അക്കൗണ്ടിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എസ്.ഐ കെ.എസ്.നിതിന്‍, എ.എസ്.ഐ സിന്ധു, സീനിയര്‍ സി.പി.ഒ ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊക്കുണ്ടിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നു.ഇയാള്‍ വടകരയില്‍ ഡ്രൈവറായി ജോലിനോക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ്പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345981/cyber-fraud)