---
title: "തളിപ്പറമ്പിൽ ആൾ താമസമില്ലാത്ത വീട് കുത്തി തുറന്ന് മോഷണശ്രമം"
english_title: "Attempted robbery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345975/attempted-robbery"
published_at: "2026-03-06T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa7c893d6b0_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിൽ ആൾ താമസമില്ലാത്ത വീട് കുത്തി തുറന്ന് മോഷണശ്രമം

> **Lead Summary:** **തളിപ്പറമ്പ : **കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപത്തെ മോഹൻരാജ് എന്നയാളുടെ വീട്ടിലാണ് മോഷ്ടാവ് കയറിയത്. കഴിഞ്ഞ ഒരു മാസമായി മോഹൻരാജ് മകളുടെ കൂടെ പൂനെയിലാണ് വീടിൻ്റെ മുൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. മുറികളിലെ ഷെൽഫിലുള്ള സാധങ്ങൾ എല്ലാം വലിച്ച് വാരിയിട്ടിട്ടുണ്ട്.

## Article Content

**തളിപ്പറമ്പ : **കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപത്തെ മോഹൻരാജ് എന്നയാളുടെ വീട്ടിലാണ് മോഷ്ടാവ് കയറിയത്. കഴിഞ്ഞ ഒരു മാസമായി മോഹൻരാജ് മകളുടെ കൂടെ പൂനെയിലാണ് വീടിൻ്റെ മുൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. മുറികളിലെ ഷെൽഫിലുള്ള സാധങ്ങൾ എല്ലാം വലിച്ച് വാരിയിട്ടിട്ടുണ്ട്.

വീട്ടുകാർ സ്ഥലത്ത് എത്തിയിൽ മാത്രമെ എന്തെങ്കിലും നഷ്ട്ടപ്പെട്ട കാര്യം അറിയാൻ സാധിക്കുകയുള്ളു. മോഷ്ടാവ് കയറിയ വീടിന് സമീപത്തെ നിരീക്ഷണ ക്യാമറയിൽ കള്ളൻ്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. അഞ്ചാം തീയതി പുലർച്ചെയാണ് ദൃശ്യം പതിഞ്ഞിട്ടുള്ളത്. വിവരമറിഞ്ഞ് തളിപ്പറമ്പ പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345975/attempted-robbery)