---
title: "സ്കൂളിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസുകാരനെ ബൈക്കിടിച്ചു, ഒരാൾക്കെതിരെ കേസ്"
english_title: "Case against bike driver "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345875/case-against-bike-driver"
published_at: "2026-03-05T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9b82ad7b41_1000068925.jpg"
keywords: []
---

# സ്കൂളിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസുകാരനെ ബൈക്കിടിച്ചു, ഒരാൾക്കെതിരെ കേസ്

> **Lead Summary:** **കുറുമാത്തൂർ: **സ്കൂളിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസുകാരനെ ബൈക്കിടിച്ചു, ഒരാൾക്കെതിരെ കേസ്. ഇക്കഴിഞ്ഞ 3ന് കുറുമാത്തൂർ ചാണ്ടിക്കരിയിലെ കാണിച്ചെരിയൻ ഹൌസിൽ വൈഷ്ണവ് കെയെയാണ് KL 60E 3802 നമ്പർ ബൈക്കിടിച്ചത്. മൂത്തേടത്ത് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വൈഷ്ണവ് സ്കൂളിൽ പോകാനായി റോഡരികിലൂടെ നടന്നു പോകുന്നതിനിടെ ചെറുക്കള ലക്ഷംവീട് ഉന്നതിക്ക് സമീപമുള്ള കുഴൽക്കിണറിനടുത്ത് എത്തിയപ്പോൾ പൂമംഗലം ഭാഗത്തുനിന്ന് ചെറുക്കളയിലേക്ക് പോവുകയായിരുന്ന അശ്രദ്ധമായി വന്ന ബൈക്ക് കുട്ടിയുടെ വലതു കാലിൽ ഇടിക്കുകയായിരുന്നു. പരാതിയിൽ ബൈക്കുകാരനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

## Article Content

**കുറുമാത്തൂർ: **സ്കൂളിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസുകാരനെ ബൈക്കിടിച്ചു, ഒരാൾക്കെതിരെ കേസ്. ഇക്കഴിഞ്ഞ 3ന് കുറുമാത്തൂർ ചാണ്ടിക്കരിയിലെ കാണിച്ചെരിയൻ ഹൌസിൽ വൈഷ്ണവ് കെയെയാണ് KL 60E 3802 നമ്പർ ബൈക്കിടിച്ചത്. മൂത്തേടത്ത് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വൈഷ്ണവ് സ്കൂളിൽ പോകാനായി റോഡരികിലൂടെ നടന്നു പോകുന്നതിനിടെ ചെറുക്കള ലക്ഷംവീട് ഉന്നതിക്ക് സമീപമുള്ള കുഴൽക്കിണറിനടുത്ത് എത്തിയപ്പോൾ പൂമംഗലം ഭാഗത്തുനിന്ന് ചെറുക്കളയിലേക്ക് പോവുകയായിരുന്ന അശ്രദ്ധമായി വന്ന ബൈക്ക് കുട്ടിയുടെ വലതു കാലിൽ ഇടിക്കുകയായിരുന്നു. പരാതിയിൽ ബൈക്കുകാരനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345875/case-against-bike-driver)