---
title: "സമരാനുകൂലികൾ വെള്ളൂരിൽ മാധ്യമപ്രവർത്തകരെ തടഞ്ഞ് ക്യാമറയിലെ ദൃശ്യങ്ങൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചു"
english_title: "Protesters blocked journalists"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34584/protesters-blocked-journalists"
published_at: "2022-03-29T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242c949276af_vac.jpg"
keywords: []
---

# സമരാനുകൂലികൾ വെള്ളൂരിൽ മാധ്യമപ്രവർത്തകരെ തടഞ്ഞ് ക്യാമറയിലെ ദൃശ്യങ്ങൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചു

> **Lead Summary:** പയ്യന്നൂർ വെള്ളൂരിൽ ഇന്ന് ഉച്ചക്ക് പതിനൊന്നരയോടെയാണ് സംഭവം. വാഹനം തടയുന്നതിനിടയിലുണ്ടായ കയ്യാങ്കളി ചിത്രീകരിച്ചതാണ് സ സമരാനുകൂലികളെ പ്രകോപിപ്പിച്ചത്. അതിനിടയിൽ കാറോടിച്ചു വന്ന സ്ത്രീയെ മുന്നോട്ടു പോകാനാവാതെ തടഞ്ഞതിനെ തുടർന്ന് വാഹനത്തിലിരുന്ന് സ്ത്രീ കരയുന്ന ദൃശ്യവും മറ്റൊരു ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യവും പകർത്തിയ നവ് മീഡിയ കാമറാമെൻ ഗിജിൽ പയ്യന്നൂരിനെ ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്യിച്ചു.

## Article Content

പയ്യന്നൂർ വെള്ളൂരിൽ ഇന്ന് ഉച്ചക്ക് പതിനൊന്നരയോടെയാണ് സംഭവം. വാഹനം തടയുന്നതിനിടയിലുണ്ടായ കയ്യാങ്കളി ചിത്രീകരിച്ചതാണ് സ സമരാനുകൂലികളെ പ്രകോപിപ്പിച്ചത്. അതിനിടയിൽ കാറോടിച്ചു വന്ന സ്ത്രീയെ മുന്നോട്ടു പോകാനാവാതെ തടഞ്ഞതിനെ തുടർന്ന് വാഹനത്തിലിരുന്ന് സ്ത്രീ കരയുന്ന ദൃശ്യവും മറ്റൊരു ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യവും പകർത്തിയ നവ് മീഡിയ കാമറാമെൻ ഗിജിൽ പയ്യന്നൂരിനെ ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്യിച്ചു.

വാർത്താ ശേഖരണത്തിനിടയിൽ നവ് മീഡിയ റിപ്പോർട്ടറും കേരള മീഡിയ പേഴ്സൺസ് യൂണിയൻ (KMPU) സംസ്ഥാന കമ്മിറ്റി യംഗവുമായ അർച്ചനയെ തടഞ്ഞു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ നവ് മീഡിയ ഡ്രൈവർ ഷൈജുവിന്റെ മൊബൈലിൽ നിന്നും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കുകയായിരുന്നു.

പോലീസ് കാഴ്ചക്കാരായി നോക്കി നിൽക്കേയാണ് സംഭവം.മാധ്യമ സ്വാതന്ത്രത്തിനു മേലുള്ള ഈ കടന്നുകയറ്റത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെഎംപിയു സംസ്ഥാന നേതൃസമിതി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. സംഭവത്തിൽ യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34584/protesters-blocked-journalists)