---
title: "അതിർത്തി തർക്കം: വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ രണ്ട് പേർക്കെതിരെ കേസ്"
english_title: "Case filed against two persons"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345619/case-filed-against-two-persons"
published_at: "2026-03-04T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a83fb4b51df_1000355468.jpg"
keywords: []
---

# അതിർത്തി തർക്കം: വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ രണ്ട് പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:**അതിർത്തി തർക്കം: വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ രണ്ട് പേർക്കെതിരെ കേസ്. പന്നിയൂർ പുതുക്കണ്ടത്തെ ചക്കണ്ടകത്ത് ഹൌസിൽ അൻസിലയുടെ പരാതിയിൽ സിനാൻ, ഫാത്തിമ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്:**അതിർത്തി തർക്കം: വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ രണ്ട് പേർക്കെതിരെ കേസ്. പന്നിയൂർ പുതുക്കണ്ടത്തെ ചക്കണ്ടകത്ത് ഹൌസിൽ അൻസിലയുടെ പരാതിയിൽ സിനാൻ, ഫാത്തിമ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

2025 നവംബർ 11നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതികൾ പന്നിയൂർ പുതുക്കേണ്ടത്തുള്ള അൻസിലയുടെ വീട്ടിൽ അതിക്രമിച്ച് കയറി കത്തിവാൾ ഉപയോഗിച്ച് വീടിന്റെ സൺ ഷെയിടും ജനറൽ ഗ്ലാസും അടിച്ചു പൊട്ടിക്കുകയും വീടിന്റെ പുറകുവശത്തുള്ള ചായ്‌പ്പിന്റെ മേൽക്കൂര ഇട്ട അലുമിനിയം ഷീറ്റ് വലിച്ച് നിലത്തിടുകയും ബാത്റൂമിലെ വെന്റിലേഷൻ ക്ലാസ് അടിച്ചു തകർക്കുകയും മുറ്റത്തെ പക്ഷിക്കോടിന് മുകളിൽ ഉണ്ടായിരുന്ന ഷീറ്റ് കുട്ടികൾ മീൻ വളർത്തുന്ന അക്വേറിയം എന്നിവ അടിച്ചു തകർക്കുകയും ഏകദേശം 50000 രൂപയുടെ നാശനഷ്ടം വരുത്തുകയും തടയാൻ ശ്രമിച്ച മനസ്സിലയുടെ ഉമ്മയെ കല്ലെടുത്ത് എറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നെന്നും കാരണം അതിർത്തി തർക്കവും ആണെന്ന് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345619/case-filed-against-two-persons)