---
title: "നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി തളിപ്പറമ്പിൽ പി.കെ. ശ്യാമള തന്നെ, പേരാവൂരിൽ കെ.കെ. ശൈലജ"
english_title: "P K Shyamala "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345568/p-k-shyamala"
published_at: "2026-03-04T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a80bbd7da07_IMG-20260304-WA0081.jpg"
keywords: []
---

# നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി തളിപ്പറമ്പിൽ പി.കെ. ശ്യാമള തന്നെ, പേരാവൂരിൽ കെ.കെ. ശൈലജ

> **Lead Summary:**  തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ ശ്യാമള തന്നെ സിപിഎം സ്ഥാനാർഥിയാകും. പാർട്ടി സെക്രട്ടറിയായ എം.വി ഗോവിന്ദന്‍റെ ഭാര്യയെ മത്സരിപ്പിക്കുന്നതിനെതിരായ എതിർപ്പ് യോഗം തള്ളി. പേരാവൂരിൽ കെ.കെ ശൈലജയും പേരാമ്പ്രയിൽ ടി.പി രാമകൃഷ്ണനും മത്സരിക്കും. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.

## Article Content

 തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ ശ്യാമള തന്നെ സിപിഎം സ്ഥാനാർഥിയാകും. പാർട്ടി സെക്രട്ടറിയായ എം.വി ഗോവിന്ദന്‍റെ ഭാര്യയെ മത്സരിപ്പിക്കുന്നതിനെതിരായ എതിർപ്പ് യോഗം തള്ളി. പേരാവൂരിൽ കെ.കെ ശൈലജയും പേരാമ്പ്രയിൽ ടി.പി രാമകൃഷ്ണനും മത്സരിക്കും. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.

പി.കെ ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ പ്രതിഷേധവുമായി സിപിഎം അണികളും അനുഭാവികളും രം​ഗത്തെത്തിയിരുന്നു. ശ്യാമളയ്ക്ക് പകരം എം.വി ജയരാജനെ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍‌ട്ടുകളുണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അണികൾ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. നേതൃത്വം തീരുമാനം തിരുത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345568/p-k-shyamala)