---
title: "എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ തുടങ്ങും "
english_title: "SSLC, plus one exam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345508/sslc-plus-one-exam"
published_at: "2026-03-04T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7ce74cc943_1000372351.jpg"
keywords: []
---

# എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ തുടങ്ങും 

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ വ്യാഴാഴ്ച (മാർച്ച് 5) ആരംഭിക്കും. പ്ലസ് ടു (രണ്ടാം വർഷ ഹയർ സെക്കൻഡറി) പരീക്ഷകൾ മാർച്ച് 6 വെള്ളിയാഴ്ച തുടങ്ങും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ വ്യാഴാഴ്ച (മാർച്ച് 5) ആരംഭിക്കും. പ്ലസ് ടു (രണ്ടാം വർഷ ഹയർ സെക്കൻഡറി) പരീക്ഷകൾ മാർച്ച് 6 വെള്ളിയാഴ്ച തുടങ്ങും.

പരീക്ഷകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള 3,031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലസ് വണ്ണിന് 4,11,025 പേരും പ്ലസ് ടുവിന് 4,52,437 പേരും പരീക്ഷ എഴുതും. ലക്ഷദ്വീപിലെയും ഗൾഫ് മേഖലയിലെയും കേന്ദ്രങ്ങളിലും പരീക്ഷാ ഒരുക്കങ്ങൾ പൂർത്തിയായിരുന്നുവെങ്കിലും, പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ പരീക്ഷകൾ താൽക്കാലികമായി മാറ്റിവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345508/sslc-plus-one-exam)