---
title: "കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ് "
english_title: "Case against car driver "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345303/case-against-car-driver"
published_at: "2026-03-03T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6788ae1484_1000068925.jpg"
keywords: []
---

# കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ് 

> **Lead Summary:** **തളിപ്പറമ്പ്: **കാറിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. ചെങ്ങളായി കൊയ്യത്തെ കോട്ടമുള്ളപുരയില്‍ കെ.പി.കരുണാകരന്‍ ഭാര്യ അജിതകുമാരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

## Article Content

**തളിപ്പറമ്പ്: **കാറിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. ചെങ്ങളായി കൊയ്യത്തെ കോട്ടമുള്ളപുരയില്‍ കെ.പി.കരുണാകരന്‍ ഭാര്യ അജിതകുമാരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഫിബ്രവരി 19 ന് രാത്രി 7.15 നായിരുന്നു അപകടം. ഇരുവരും കൊയ്യത്തെ വീട്ടിലേക്ക് കെ.എല്‍-59 കെ.8832 നമ്പര്‍ സ്‌ക്കൂട്ടറില്‍ പോകവെ ബാവുപ്പറമ്പ് ഭാഗത്തെ പോക്കറ്റ് റോഡില്‍ നിന്നും അമിതവേഗതയില്‍ വന്ന കെ.എല്‍-13 എ.ജി-1660 കാര്‍ ഇരുവരേയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാര്‍ ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345303/case-against-car-driver)