---
title: "പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം മാർച്ച് 3 മുതൽ 6 വരെ"
english_title: "Padavil sree muthappan madappura "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345299/padavil-sree-muthappan-madappura"
published_at: "2026-03-03T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a67662f1151_1000372543.jpg"
keywords: []
---

# പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം മാർച്ച് 3 മുതൽ 6 വരെ

> **Lead Summary:** പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ചൊവ്വാഴ്ച തുടങ്ങുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഗണപതി ഹോമം, വൈകിട്ട് നാലിന് മലയിറക്കൽ അഞ്ചിന് മുത്തപ്പൻ വെള്ളാട്ടം, രാത്രി എട്ടിന് മത്സ്യകാഴ്ച വരവ്, ഒമ്പതിന് കണിക്കുന്ന് കോൽക്കളി സംഘത്തിൻ്റെ കോൽക്കളി. ബുധനാഴ്ച രാവിലെ ഏഴിന് ഗുളികൻ പുറപ്പാടും നടക്കും. രാത്രി ഒമ്പതിന് നൃത്ത നൃത്ത്യങ്ങൾ. വ്യാഴാഴ്ച രാത്രി 9.30 ന് തിരുവനന്തപുരം സംഘംകേളിയുടെ ലക്ഷ്മണരേഖ നാടകം അരങ്ങേറും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ അഞ്ചിന് മുത്തപ്പൻ, തിരുവപ്പന പുറപ്പാട് ഉണ്ടാവും. എല്ലാ ദിവസവും വൈകിട്ട് നാലിന് മലയിറക്കലും തുടർന്ന് മുത്തപ്പൻ വെള്ളാട്ടവും രാത്രി 12 ന് കലശം എഴുന്നള്ളത്തും ഉണ്ടാവും. എല്ലാ ദിവസവും ഉച്ചക്കും രാത്രിയും അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ കെ. രഞ്ജിത്ത്, എം.വി. പത്മനാഭൻ, പി. ജിനേഷ്, കെ. ബാബു എന്നിവർ അറിയിച്ചു.

## Article Content

പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ചൊവ്വാഴ്ച തുടങ്ങുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഗണപതി ഹോമം, വൈകിട്ട് നാലിന് മലയിറക്കൽ അഞ്ചിന് മുത്തപ്പൻ വെള്ളാട്ടം, രാത്രി എട്ടിന് മത്സ്യകാഴ്ച വരവ്, ഒമ്പതിന് കണിക്കുന്ന് കോൽക്കളി സംഘത്തിൻ്റെ കോൽക്കളി. ബുധനാഴ്ച രാവിലെ ഏഴിന് ഗുളികൻ പുറപ്പാടും നടക്കും. രാത്രി ഒമ്പതിന് നൃത്ത നൃത്ത്യങ്ങൾ. വ്യാഴാഴ്ച രാത്രി 9.30 ന് തിരുവനന്തപുരം സംഘംകേളിയുടെ ലക്ഷ്മണരേഖ നാടകം അരങ്ങേറും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ അഞ്ചിന് മുത്തപ്പൻ, തിരുവപ്പന പുറപ്പാട് ഉണ്ടാവും. എല്ലാ ദിവസവും വൈകിട്ട് നാലിന് മലയിറക്കലും തുടർന്ന് മുത്തപ്പൻ വെള്ളാട്ടവും രാത്രി 12 ന് കലശം എഴുന്നള്ളത്തും ഉണ്ടാവും. എല്ലാ ദിവസവും ഉച്ചക്കും രാത്രിയും അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ കെ. രഞ്ജിത്ത്, എം.വി. പത്മനാഭൻ, പി. ജിനേഷ്, കെ. ബാബു എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345299/padavil-sree-muthappan-madappura)