---
title: "വീടിന് തീയിട്ട് യുവതിയെയും കുടുംബത്തെയും കൊല്ലാന്‍ ശ്രമം; പൊള്ളലേറ്റ് യുവാവ് മരിച്ചു"
english_title: "attempt to kill a woman and her family"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34511/attempt-to-kill-a-woman-and-her-family"
published_at: "2022-03-29T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242931a62306_vac.jpg"
keywords: []
---

# വീടിന് തീയിട്ട് യുവതിയെയും കുടുംബത്തെയും കൊല്ലാന്‍ ശ്രമം; പൊള്ളലേറ്റ് യുവാവ് മരിച്ചു

> **Lead Summary:** **നാദാപുരം: **കോഴിക്കോട് ജില്ലയിലെ വളയം ജാതിയേരിയില്‍ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു. യുവതിയെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. വളയം സ്വദേശി രത്‌നേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം.

## Article Content

**നാദാപുരം: **കോഴിക്കോട് ജില്ലയിലെ വളയം ജാതിയേരിയില്‍ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു. യുവതിയെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. വളയം സ്വദേശി രത്‌നേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം.

യുവാവിന്റെ അതിക്രമത്തില്‍ യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.പെട്രൊള്‍ ഒഴിച്ചായിരുന്നു യുവാവ് തീക്കൊളുത്തിയത് എന്നാണ് വിവരം.വീടിനുള്ളില്‍ തീയിടാനായിരുന്നു യുവാവിന്റെ ശ്രമം, എന്നാല്‍ വീട്ടുകാര്‍ സംഭവം അറിഞ്ഞതോടെ യുവാവ് സ്വയം തീക്കൊളുത്തുക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സ്വയം തീക്കൊളുത്തി ഇയാള്‍ വീടിനുള്ളിലേക്ക് കയറുകയായിരുന്നു.പെണ്‍കുട്ടിയുമായുള്ള അടുപ്പത്തിലായിരുന്നു രത്‌നേഷ്. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. ഇഅടുത്തിടെ യുവതിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഏപ്രില്‍ ആദ്യവാരത്തിലായിരുന്നു വിവാഹം.

ഇതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.അരകിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തിയത്. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിൽ കയറുകയും വാതിൽ തകർത്ത് കിടപ്പ് മുറിയിൽ തീ വയ്ക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34511/attempt-to-kill-a-woman-and-her-family)