---
title: "കോൺക്രീറ്റ് സ്ലാബ് റെഡി  തളിപ്പറമ്പ് ദേശീയ പാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിലുണ്ടായിരുന്ന അപകടാവസ്ഥയിലായിരുന്ന കോൺക്രീറ്റ് സ്ലാബ് മാറ്റി സ്ഥാപിച്ചു"
english_title: "Concrete slab at poookkoththeru "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345074/concrete-slab-at-poookkoththeru"
published_at: "2026-03-02T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a52445c66df_1000369633.jpg"
keywords: []
---

# കോൺക്രീറ്റ് സ്ലാബ് റെഡി  തളിപ്പറമ്പ് ദേശീയ പാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിലുണ്ടായിരുന്ന അപകടാവസ്ഥയിലായിരുന്ന കോൺക്രീറ്റ് സ്ലാബ് മാറ്റി സ്ഥാപിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിലായിരുന്നു. സംഭവം വാർത്തയായി ദിവസങ്ങൾക്കുള്ളിൽ തന്നെ പരിഹാരം. വാർഡ് കൗൺസിലർ സുരേഷിന്റെ നേതൃത്വത്തിൽ സ്ലാബ് ശെരിയാക്കി.

## Article Content

**തളിപ്പറമ്പ: **ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിലായിരുന്നു. സംഭവം വാർത്തയായി ദിവസങ്ങൾക്കുള്ളിൽ തന്നെ പരിഹാരം. വാർഡ് കൗൺസിലർ സുരേഷിന്റെ നേതൃത്വത്തിൽ സ്ലാബ് ശെരിയാക്കി.

നിത്യേന നൂറുകണക്കിന് കാൽനടയാത്രക്കാർ കടന്നുപോകുന്ന വഴിയിലാണ് ഇത്തരമൊരു അപകടസാധ്യത നിലനിന്നിരുന്നത്. സ്ലാബ് തകർന്ന് ഇരുമ്പ് കമ്പി പുറത്ത് കാണത്തക്ക രീതിയിലാണുണ്ടായിരുന്നത്.

പതിനാല് ദിവസം നീണ്ടു നിൽക്കുന്ന തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം നടക്കുന്നത് പൂക്കോത്ത് നടയിലാണ്.ആയിരക്കണക്കിന് ജനങ്ങൾ ഈ ദിവസങ്ങളിൽ ഇവിടെ എത്തിച്ചേരും. അവർക്കൊക്കെ ഭീഷണിയായിരുന്ന തകർന്ന കോൺക്രീറ്റ് സ്ലാബ് ശരിയാക്കിയത് വൻ അപകട സാധ്യതയാണ് ഇല്ലാതാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345074/concrete-slab-at-poookkoththeru)