---
title: "സ്വന്തമായി ജ്വല്ലറി ഉണ്ടെന്നു പറഞ്ഞു വൻ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ്: ചെറുകുന്ന് സ്വദേശിനെ റിമാൻഡിൽ"
english_title: "Cheating case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345048/cheating-case"
published_at: "2026-03-02T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a50b2dd6bbd_1000369332.jpg"
keywords: []
---

# സ്വന്തമായി ജ്വല്ലറി ഉണ്ടെന്നു പറഞ്ഞു വൻ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ്: ചെറുകുന്ന് സ്വദേശിനെ റിമാൻഡിൽ

> **Lead Summary:** സ്വന്തമായി ജ്വല്ലറിയുണ്ടന്നും പണം നിക്ഷേപിച്ചാൽ നല്ല ലാഭം കിട്ടുമെന്നും മോഹിപ്പിച്ച് ഒൻപത് ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിലെ പ്രതി ചെറുകുന്ന് പള്ളിച്ചാലിലെ ഷമീമ എന്ന ജാസ്മിനെ പോലീസ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. മൊറാഴയിലെ എഴുപത്തിയൊന്നു കാരിയുടെ പരാതിയിലായിരുന്നു കേസ്.

## Article Content

സ്വന്തമായി ജ്വല്ലറിയുണ്ടന്നും പണം നിക്ഷേപിച്ചാൽ നല്ല ലാഭം കിട്ടുമെന്നും മോഹിപ്പിച്ച് ഒൻപത് ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിലെ പ്രതി ചെറുകുന്ന് പള്ളിച്ചാലിലെ ഷമീമ എന്ന ജാസ്മിനെ പോലീസ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. മൊറാഴയിലെ എഴുപത്തിയൊന്നു കാരിയുടെ പരാതിയിലായിരുന്നു കേസ്.

പരാതിക്കാരിക്ക് വീടുവാങ്ങികൊടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 2024 ഡിസംബർ 12-ന് രണ്ട് ലക്ഷം രൂപ വാങ്ങി. പിന്നീട് 16-ന് ഏഴ് ലക്ഷം രൂപ നിക്ഷേപിപ്പിച്ചു. ഒൻപത് ലക്ഷം രൂപ കൈക്കലാക്കി യതിനുശേഷം പ്രതി പരാതിക്കാരിക്ക് വാഗ്ദാനം ചെയ്ത വീടോ പണമോ നൽകാതെ വഞ്ചിച്ചു വെന്നാണ് കേസ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345048/cheating-case)