---
title: "കണ്ണപുരം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ സൂര്യകാന്തി ഫെസ്റ്റിന് അയ്യോത്ത് ഇന്ന് തുടക്കമാകും"
english_title: "Sunflower fest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344975/sunflower-fest"
published_at: "2026-03-01T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a41011c9780_1000367957.jpg"
keywords: []
---

# കണ്ണപുരം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ സൂര്യകാന്തി ഫെസ്റ്റിന് അയ്യോത്ത് ഇന്ന് തുടക്കമാകും

> **Lead Summary:** ചെറുകുന്ന്: കഴിഞ്ഞവർഷം ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ച കണ്ണപുരത്തെ സൂര്യകാന്തിപ്പാടം വീണ്ടും ഒരുങ്ങി. കണ്ണപുരം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ സൂര്യകാന്തി ഫെസ്റ്റിന് അയ്യോത്ത് ഇന്ന് (ഞായറാഴ്ച) തുടക്കമാകും. വൈകുന്നേരം നാലുമണിക്ക് എം. വിജിൻ എം.എൽ.എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ കെ.വി. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

## Article Content

ചെറുകുന്ന്: കഴിഞ്ഞവർഷം ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ച കണ്ണപുരത്തെ സൂര്യകാന്തിപ്പാടം വീണ്ടും ഒരുങ്ങി. കണ്ണപുരം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ സൂര്യകാന്തി ഫെസ്റ്റിന് അയ്യോത്ത് ഇന്ന് (ഞായറാഴ്ച) തുടക്കമാകും. വൈകുന്നേരം നാലുമണിക്ക് എം. വിജിൻ എം.എൽ.എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ കെ.വി. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

അയ്യോത്തെ കർഷകരായ കെ. പ്രകാശൻ, സി. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണയും അതിമനോഹരമായ സൂര്യകാന്തിപ്പാടം ഒരുക്കിയിട്ടുള്ളത്. ഒരു ഏക്കറിലധികം വരുന്ന സ്ഥലത്ത് ഏഴോളം വ്യത്യസ്ത ഇനം സൂര്യകാന്തികളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.

ഉദ്ഘാടനത്തിന് ശേഷം വരും ദിവസങ്ങളിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മാർച്ച് ഏഴ്, എട്ട്, ഒൻപത് തീയതികളിലായി കാർഷിക സെമിനാറുകൾ, ക്ലാസുകൾ, കാർഷിക പ്രദർശനം എന്നിവ നടക്കും. വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികളും രുചിയേറുന്ന വിഭവങ്ങളുമായി ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്.

സന്ദർശകർക്കായി അയ്യോത്ത് ദേശാഭിമാനി തിയേറ്റേഴ്‌സിന് സമീപം വിപുലമായ പാർക്കിങ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌ അഡ്വ. കെ.വി. രാധാകൃഷ്ണൻ ചെയർമാനും കെ. ചന്ദ്രൻ കൺവീനറുമായി വിപുലമായ സംഘാടകസമിതിയാണ് ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344975/sunflower-fest)