---
title: "എട്ടിക്കുളത്ത് എംഡിഎംഎ യുമായി രണ്ടു പേർ അറസ്റ്റിൽ"
english_title: "ettikkulam mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34493/ettikkulam-mdma"
published_at: "2022-03-29T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62427148440bb_Untitled-2 web.jpg"
keywords: []
---

# എട്ടിക്കുളത്ത് എംഡിഎംഎ യുമായി രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:** എട്ടിക്കുളത്ത് എംഡിഎംഎ യുമായി രണ്ടു പേർ അറസ്റ്റിൽ. രാമന്തളി എട്ടിക്കുളം കാക്കാംപാറയിലെ നദീർ എന്നയാളെ 52 മില്ലി ഗ്രാം എംഡിഎംഎ യുമായി പാലക്കോട് ഹാർബറിൽ വെച്ചും മാടയിയിലെ അർഷാദ് എം എന്നയാളെ പാലക്കോട് ജംഗ്ഷനിൽ വെച്ചുമായാണ് ഇന്നലെ രാവിലെ പയ്യന്നൂർ പോലീസ് അറസ്റ്റുചെയ്ത്.

## Article Content

എട്ടിക്കുളത്ത് എംഡിഎംഎ യുമായി രണ്ടു പേർ അറസ്റ്റിൽ. രാമന്തളി എട്ടിക്കുളം കാക്കാംപാറയിലെ നദീർ എന്നയാളെ 52 മില്ലി ഗ്രാം എംഡിഎംഎ യുമായി പാലക്കോട് ഹാർബറിൽ വെച്ചും മാടയിയിലെ അർഷാദ് എം എന്നയാളെ പാലക്കോട് ജംഗ്ഷനിൽ വെച്ചുമായാണ് ഇന്നലെ രാവിലെ പയ്യന്നൂർ പോലീസ് അറസ്റ്റുചെയ്ത്.

പയ്യന്നൂർ പോലീസ് സ്റ്റേഷൻ അഡീഷണൽ എസ് ഐ മാരായ കെ വി മുരളി, സിസി അബ്രഹാം എന്നിവരാണ് വ്യത്യസ്ത സംഭവങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.

പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ നായരുടെയും പ്രിൻസിപ്പൽ എസ്ഐ വിജേഷിന്റെയും നേതൃത്വത്തിൽ മയക്കുമരുന്ന് സംഘങ്ങളെ അടിച്ചമർത്താൻ പയ്യന്നൂരിൽ വ്യാപകമായി റെയ്ഡ് നടത്തി വരികയാണ്. അഡീഷണൽ എസ് ഐ ദിലീപ് എഎസ്ഐമാരായ അബ്ദുൽ റൗഫ്, നികേഷ് സിപിഒ ബിനേഷ്, ദേവൻ ബാബു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34493/ettikkulam-mdma)