---
title: "സംസ്ഥാനത്ത് എല്ലാ കടകളും ഇന്ന് തുറന്നു പ്രവർത്തിക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി"
english_title: "all shops are open today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34489/all-shops-are-open-today"
published_at: "2022-03-29T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62426d07dee50_vac.jpg"
keywords: []
---

# സംസ്ഥാനത്ത് എല്ലാ കടകളും ഇന്ന് തുറന്നു പ്രവർത്തിക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **സം​സ്ഥാ​ന​ത്ത് ഇന്ന് (ചൊ​വ്വ) ക​ട​ക​ൾ തു​റ​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ചു. സ​മ​രം പ്ര​ഖ്യാ​പി​ച്ച ജീ​വ​ന​ക്കാ​ർ ത​ന്നെ ജോ​ലി​ക്കു പോ​കു​മ്പോ​ൾ വ്യാ​പാ​രി​ക​ൾ മാ​ത്രം അ​ട​ച്ചി​ടേ​ണ്ട​തി​ല്ലെ​ന്നും ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​വു ഹാ​ജി പ​റ​ഞ്ഞു.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **സം​സ്ഥാ​ന​ത്ത് ഇന്ന് (ചൊ​വ്വ) ക​ട​ക​ൾ തു​റ​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ചു. സ​മ​രം പ്ര​ഖ്യാ​പി​ച്ച ജീ​വ​ന​ക്കാ​ർ ത​ന്നെ ജോ​ലി​ക്കു പോ​കു​മ്പോ​ൾ വ്യാ​പാ​രി​ക​ൾ മാ​ത്രം അ​ട​ച്ചി​ടേ​ണ്ട​തി​ല്ലെ​ന്നും ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​വു ഹാ​ജി പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് സം​യു​ക്ത വ്യാ​പാ​രി സം​ഘ​ട​ന​ക​ള്‍ രാ​വി​ലെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്, സം​സ്ഥാ​ന​ത്ത് മൊ​ത്ത​ത്തി​ൽ ക​ട​ക​ൾ തു​റ​ക്കാ​ൻ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തീ​രു​മാ​നി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34489/all-shops-are-open-today)