---
title: "ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിൽ "
english_title: "Pookkoth nada "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344840/pookkoth-nada"
published_at: "2026-02-28T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2da1de75dd_1000365867.jpg"
keywords: []
---

# ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിൽ 

> **Lead Summary:** **തളിപ്പറമ്പ: **ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന നിലയിൽ.നിത്യേന നൂറുകണക്കിന് കാൽനടയാത്രക്കാർ കടന്നുപോകുന്ന വഴിയിലാണ് അപകടം പതിയിരിക്കുന്നത്.സ്ലാബ് തകർന്ന് ഇരുമ്പ് കമ്പി പുറത്ത് കാണത്തക്ക രീതിയിലാണുള്ളത്.

## Article Content

**തളിപ്പറമ്പ: **ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന നിലയിൽ.നിത്യേന നൂറുകണക്കിന് കാൽനടയാത്രക്കാർ കടന്നുപോകുന്ന വഴിയിലാണ് അപകടം പതിയിരിക്കുന്നത്.സ്ലാബ് തകർന്ന് ഇരുമ്പ് കമ്പി പുറത്ത് കാണത്തക്ക രീതിയിലാണുള്ളത്.

പതിനാല് ദിവസം നീണ്ടു നിൽക്കുന്ന തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം നടക്കുന്നത് പൂക്കോത്ത് നടയിലാണ്.ആയിരക്കണക്കിന് ജനങ്ങൾ ഈ ദിവസങ്ങളിൽ ഇവിടെ എത്തിച്ചേരും. അവർക്കൊക്കെ ഭീഷണിയായി മാറിയിരിക്കയാണ് തകർന്ന ഈ കോൺക്രീറ്റ് സ്ലാബ്.ഉത്സവത്തിന് കൊടിയേറാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തകർന്ന സ്ലാബ് മാറ്റി പുതിയത് സ്ഥാപിക്കാനുള്ള യാതൊരു ശ്രമവും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തത് കാൽ നടയാത്രക്കാർക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344840/pookkoth-nada)