---
title: "ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു"
english_title: "Pattuvam panchayath "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344707/pattuvam-panchayath"
published_at: "2026-02-28T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a275086eb8c_1000363998.jpg"
keywords: []
---

# ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **പട്ടുവം ഗ്രാമ പഞ്ചായത്ത് വിദ്യാർത്ഥി ഹരിതസേന ഇക്കോ സെൻസ് സ്കോളർർഷിപ്പ് വിതരണവും ശുചിത്വ പഠനോത്സവവും, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് എക്സിബിഷനും സംഘടിപ്പിച്ചു. മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ: **പട്ടുവം ഗ്രാമ പഞ്ചായത്ത് വിദ്യാർത്ഥി ഹരിതസേന ഇക്കോ സെൻസ് സ്കോളർർഷിപ്പ് വിതരണവും ശുചിത്വ പഠനോത്സവവും, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് എക്സിബിഷനും സംഘടിപ്പിച്ചു. മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പി സുരേശൻ അധ്യക്ഷത വഹിച്ചു. 'പഠനോത്സവം - ലക്ഷ്യം പ്രാധാന്യവും', 'മാലിന്യ നിർമാർജനം' എന്നിവ സംബന്ധിച്ച് ജില്ലാ ശുചിത്വ മിഷൻ കോ- ഓർഡിനേറ്റർ കെ എം സുനിൽകുമാർ ക്ലാസ്സ്‌ നയിച്ചു. ശുചിത്വമിഷൻ തളിപ്പറമ്പ് ബ്ലോക്ക് റിസോഴ്സ് പേഴ്സൺ എം സുജ്‌ന പദ്ധതി വിശദീകരണം നടത്തി.ഗ്രാമപഞ്ചായത്ത് സെക്രട്ടരി ബിനു വർഗീസ് പ്രസംഗിച്ചു. വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് 'ഇക്കോ സെൻസ്' എന്നപേരിൽ തെരഞ്ഞെടുത്ത ഇരുപത്തിയാറ് വിദ്യാർഥികൾക്ക് പ്രശംസ പത്രവും സ്കോളർഷിപ്പും നൽകുകയുണ്ടായി.

വിദ്യാർത്ഥികൾ അവരവർ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള പ്രസന്റേഷൻ അവതരിപ്പിച്ചു.ശുചിത്വത്തിൽ മികച്ച സ്കൂളായി പട്ടുവം ഗവ: ഹയർ സെക്കന്ററി സ്കൂളിനെ തിരഞ്ഞെടുത്ത്‌ പ്രോത്സാഹനം നൽകി.ഗ്രാമപഞ്ചായത്ത് വി ഇ ഒ :എൻ ബിന്ദു സ്വാഗതവുംപഞ്ചായത്ത് വിദ്യാഭ്യാസ കൺവീനർ ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344707/pattuvam-panchayath)