---
title: "ദേശീയ പണിമുടക്ക്: പഴയങ്ങാടിയിൽ പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റം"
english_title: "National strike: Police clash with protesters in Pazhayangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34455/national-strike-police-clash-with-protesters-in-pazhayangadi"
published_at: "2022-03-28T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241da4d69f2d_Untitled-2 web.jpg"
keywords: []
---

# ദേശീയ പണിമുടക്ക്: പഴയങ്ങാടിയിൽ പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റം

> **Lead Summary:** വാഹനങ്ങൾ തടഞ്ഞത് പൊലിസ് ചോദ്യം ചെയ്തതാണ് സംഘർഷാവസ്ഥക്ക് കാരണം .രാവിലെ 10 ഓടെയാണ് പഴയങ്ങാടിയിൽ വാഹനങ്ങൾ തടഞ്ഞത്.നിരവധി ചരക്ക് ലോറികളെയും, ടാക്സി വാഹനങ്ങളും സമരക്കാർ തടഞ്ഞു.

## Article Content

വാഹനങ്ങൾ തടഞ്ഞത് പൊലിസ് ചോദ്യം ചെയ്തതാണ് സംഘർഷാവസ്ഥക്ക് കാരണം .രാവിലെ 10 ഓടെയാണ് പഴയങ്ങാടിയിൽ വാഹനങ്ങൾ തടഞ്ഞത്.നിരവധി ചരക്ക് ലോറികളെയും, ടാക്സി വാഹനങ്ങളും സമരക്കാർ തടഞ്ഞു.

സംഭവം അറിഞ്ഞ് പഴയങ്ങാടി സിഐ എം ഇ രാജഗോപാലും സംഘവും സ്ഥലത്തെത്തി. സമരക്കാർ തടഞ്ഞ വാഹനങ്ങൾ പൊലിസ് ഇടപ്പെട്ട് നീക്കം ചെയ്തു . സമരക്കാർ പൊലിസിനെ ചോദ്യം ചെയ്തതാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായത് .

ഒരു മണിക്കൂറോളം സംഘർഷവസ്ഥ ഉണ്ടായി. സംയുക്ത സമരസമിതി (സി ഐ ടി ) നേതാവ് ഐ വി ശിവരാമൻ്റെ നേതൃത്വത്തിലാണ് വാഹനങ്ങൾ തടഞ്ഞത്. സമരവുമയി സഹകരിക്കാത്ത വാഹനങ്ങൾ തടയുമെന്നത് സംയുക്ത സമരസമിതി തീരുമാനമാണെന്ന് ഐവി ശിവരാമൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34455/national-strike-police-clash-with-protesters-in-pazhayangadi)